റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി കുഞ്ചു. രഞ്ജിനിയുടെ ഡാന്‍സ് കവറുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. നടന്‍ സണ്ണി വെയ്‌നുമായുള്ള വിവാഹത്തിന് ശേഷം രഞ്ജിനി സിനിമയിലും എത്തിയിരുന്നു. എന്നാല്‍ പൊതുവേദികളില്‍ ഒന്നും സണ്ണിക്കൊപ്പം രഞ്ജിനി പ്രത്യക്ഷപ്പെടാറില്ല.
ഇത് ചര്‍ച്ചയാവുകയും സണ്ണി വെയ്‌നുമായി രഞ്ജിനി പിരിഞ്ഞോ എന്നുള്ള ചര്‍ച്ചകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി ഇപ്പോള്‍. സണ്ണി വെയ്‌നിന്റെ ഭാര്യ എന്നതിനപ്പുറം ഡാന്‍സര്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറയുന്നത്.
ഒരുമിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം തിരക്കാണെന്നും രഞ്ജിനി വ്യക്തമാക്കി. ”ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. സണ്ണി വെയ്‌നിന്റെ ഭാര്യ എന്ന ടാഗ്‌ലൈന്‍ എന്റെ കരിയറിനെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.”
”അതാണ് അങ്ങനെയൊരു എക്‌സ്‌പോഷര്‍ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാന്‍ ഒന്നിച്ചുള്ള പോസ്റ്റ് ഇടാറുണ്ട്. പരമാവധി ഞാന്‍ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാഗ്‌ലൈനിലാണ് വരുക.”
Read more
”തുടക്കത്തില്‍ അത്തരം കമന്റുകള്‍ ഒരുപാട് കേട്ടിരുന്നു. ഒന്നര വര്‍ഷമായിട്ട് അങ്ങനെ സംഭവം കേള്‍ക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാന്‍ ഇങ്ങനെ കുറച്ചൊന്നു തടയുന്നതു കൊണ്ടാകാം” എന്നാണ് രഞ്ജിനി വ്യക്തമാക്കിയിരിക്കുന്നത്.