ഞാന്‍ ഒരു നൂറു തവണ പറഞ്ഞിട്ടുള്ള കാര്യമാണ് 'പട്ടിയെ കെട്ടിയിട്ട് വളര്‍ത്തരുതെന്ന്; പട്ടിയുടെ കടി കിട്ടിയത് എനിക്കായിപ്പോയി; അക്ഷയ് രാധാകൃഷ്ണന്‍

തനിക്കും പട്ടിയുടെ കടിയേറ്റെന്ന് പതിനെട്ടാം പടി, വെള്ളേപ്പം സിനിമകളിലെ അഭിനേതാവ് അക്ഷയ് രാധാകൃഷണന്‍. കാലിന് കടിയേറ്റ ചിത്രവും നടന്‍ ഇന്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എനിക്കും കടി കിട്ടി എന്നു പറഞ്ഞാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്. കടിച്ച പട്ടിയുടെ ഉടമയോട് നൂറുവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ് അതിനെ കെട്ടിയിട്ട് വളര്‍ത്തരുതെന്ന്. എങ്ങാനും അഴിഞ്ഞ് പോയാല്‍ ആള്‍ക്കാരെ പിടിച്ച് കടിക്കുമെന്ന് … പക്ഷെ കടി കിട്ടിയത് എനിക്കായിപ്പോയെന്നും പോസ്റ്റില്‍ പറയുന്നു.

നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യരുടെ നായ്ക്കളോടുള്ള സമീപനമാണ് പ്രശ്നമെന്നും കേരളത്തില്‍ മാത്രം ഉള്ളോ ഈ തെരുവ് നായ്ക്കള്‍ എന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. ഹിമാചല്‍ മുതല്‍ കേരളം വരെ യാത്ര ചെയ്ത് നേരിട്ട് കണ്ട ഒരു വ്യക്തി എന്ന നിലയ്ക്കാണ് ഇതുപറയുന്നത്. ഇവിടത്തെ മനുഷ്യരുടെ ചിന്താഗതി തന്നെയാണ് പ്രശ്നമെന്നും അക്ഷയ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പോസ്റ്റിന് കീഴെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

അക്ഷയ് രാധാകൃഷ്ണന്റെ പോസ്റ്റ് വായിക്കാം…

എനിക്കും കടി കിട്ടി.

ജീവിതത്തിലെ മൂന്നാമത്തെ കടിയാണ് ഇത് . ഇതുവരെ കടിച്ച 3 പട്ടികളും വീടുകളില്‍ കെട്ടിയിട്ട് frustrated ആക്കി വളര്‍ത്തിയവരാണ്. ഒരോ വ്യക്തിയുടേയും സ്വഭാവം രൂപപ്പെടുന്നത് അവര്‍ വളരുന്ന സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും (മനുഷ്യനായാലും മൃഗമായാലും )

രാത്രി നടക്കാനിറങ്ങാന്‍ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. എപ്പോഴും ഞാന്‍ എന്റെ വീരനേം പിള്ളേരേം (Dog buddies) കൂടെ കൂട്ടാറുണ്ട് . ആദ്യമായിട്ടാണ് ഞാന്‍ ഒറ്റയ്ക്ക് നടക്കാന്‍ ഇറങ്ങിയത് .അപ്പോഴാണ് 1 വര്‍ഷത്തെ ജയില്‍ ജീവിതം കഴിഞ്ഞ് പരോളില്‍ ഇറങ്ങിയ നിസ്സഹായനായ ഒരു പട്ടി എന്നെ കടിച്ചത് . കടിച്ച പട്ടിയുടെ ഓണറോട് ഞാന്‍ ഒരു നൂറു തവണ പറഞ്ഞിട്ടുള്ള കാര്യമാണ് ‘പട്ടിയെ കെട്ടിയിട്ട് വളര്‍ത്തരുത്, എങ്ങാനും അഴിഞ്ഞ് പോയാല്‍ ആള്‍ക്കാരെ പിടിച്ച് കടിക്കുമെന്ന് ‘ പക്ഷെ കടി കിട്ടിയത് എനിക്കായിപ്പോയി. എന്റെ വീരന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഒരു പട്ടിയും എന്നെ കടിക്കില്ലായിരുന്നു എന്ന് ഒരു നിമിഷം ഓര്‍ത്തു പോയി.

(ഉയര്‍ന്നു വരുന്ന പട്ടി കടികളെ കുറിച്ച് )

ഹിമാചല്‍ മുതല്‍ കേരളം വരെ യാത്ര ചെയ്ത് നേരിട്ട് കണ്ട ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാന്‍ പറയട്ടെ . നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യരുടെ നായ്ക്കളോടുള്ള സമീപനം ആണ് പ്രശ്നം. അല്ല ! കേരളത്തില്‍ മാത്രം ഉള്ളോ ഈ തെരുവ് നായ്ക്കള്‍? ഇവിടത്തെ മനുഷ്യരുടെ ചിന്താഗതി തന്നെയാണ് പ്രശ്നം .

ആരാണ് പ്രശ്നക്കാര്‍?

1) അങ്ങോട് ചെന്ന് ഉപദ്രവിച്ച് കടി മേടിച്ച് വീട്ടില്‍ പോകുന്നവര്‍

2) ഒരു കൗതുകത്തിന് പട്ടിയെ മേടിക്കും , കെട്ടിയിട്ട് വളര്‍ത്തും കൗതുകം നശിക്കുമ്പോള്‍ റോഡില്‍ ഉപേക്ഷിക്കും ( ഈ രീതിയില്‍ വളര്‍ത്തിയാല്‍ കൊച്ചുക്കുട്ടിളെ വരെ കടിക്കും )

നായ്ക്കളെ റോഡിലുപേക്ഷിക്കുന്നവര്‍ക്കെതിരെ കേസുമായി പൊലീസ് സ്റ്റേഷനില്‍ പോയാലോ, ‘ഈ വക ചീള് കേസ് ആയിട്ടൊന്നും വരല്ലേ ‘ എന്ന ഡയലോഗും .

പ്രശ്നം ഇല്ലാതാക്കണമെങ്കില്‍ പ്രശ്നത്തിന്റെ ഉറവിടത്തെ നശിപ്പിക്കണം.

കൂടെ ചിന്താഗതിയില്‍ ചെറിയ മാറ്റവും വരുത്തണം..

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്