അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തെ പരോക്ഷമായി വിമർശിച്ച് ഓസ്കാർ ജേതാവ് സോയി സാൽഡാന. മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്കാരം വാങ്ങിയ ശേഷമാണ് സോയി സാൽഡാന പ്രതികരിച്ചത്. തന്റെ മുത്തശ്ശി കുടിയേറ്റക്കാരിയായാണ് ഈ നാട്ടിൽ എത്തിയതെന്നും ഈ നാട്ടിൽ നിന്നാണ് താൻ ഇതെല്ലാം നേടിയതെന്നും സോയി സാൽഡാന പറഞ്ഞു.
ഡൊമനിക്കൻ വംശജയായ ഓസ്കാർ നേടുന്ന ആദ്യവനിതയാണ് താനെന്നും സോയി സാൽഡാന പറഞ്ഞു. എന്നാൽ അവസാനത്തെ ആളായിരിക്കില്ലെന്നും സോയി പറഞ്ഞു. വലിയ കൈയ്യടിയോടെയാണ് സദസ് സോയിയുടെ വാക്കുകൾ കേട്ടത്. തൻ്റെ ഭാഷ സ്പാനീഷ് ആണെന്നും സോയി സാൽഡാന പറഞ്ഞു. തന്റെ കുടിയേറ്റ വേരുകൾ ഉയർത്തിക്കാട്ടി സെൽദാന നടത്തിയ പ്രസംഗം യുഎസിൽ ഇപ്പോൾ നടന്നുപോരുന്ന ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിമർശനമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
എമിലിയ പെരസ് എന്ന ചിത്രത്തിനായിരുന്നു സോയി സെൽദാനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 1960കളിൽ യുഎസിലേക്ക് കുടിയേറിയ, ഡൊമിനിക്കൻ വംശജരാണ് സെൽദാനയുടെ കുടുംബം.’ എന്റെ മുത്തശ്ശി ഈ രാജ്യത്തേക്ക് വന്നത് 1961ലാണ്. ഞാൻ കുടിയേറ്റ ദമ്പതിമാരുടെ ഒരു അഭിമാനമുള്ള മകളാണ്. സ്വപ്നങ്ങളും, കഠിനാധ്വാനവും മൂലം ഞാനിപ്പോൾ ഓസ്കർ നേടുന്ന ഡൊമിനിക്കൻ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ്. ഞാൻ അവസാനത്തെ ആളാകില്ലെന്ന് എനിക്കറിയാം’; സോയി പറഞ്ഞ ഈ വാക്കുകൾക്ക് സദസിൽ നിന്ന് വലിയ കയ്യടിയാണ് ഉയർന്നുവന്നത്.