ജോജു ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല; സനല്‍കുമാര്‍ ശശിധരന്‍

ജോജു ജോര്‍ജ് തന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് കരുതിയില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അദ്ദേഹം സംവിധാനം ചെയ്ത ‘ചോല’ എന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹോങ്കോംഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് ജോജു കത്തയച്ചു എന്നും സനല്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല. ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണത്തിനായി ചില്ലി കാശ് പോലും ജോജുവിന്റെ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ് ചെലവാക്കിയിട്ടില്ലെന്നും തന്റെ ചിത്രങ്ങള്‍ പൂഴ്ത്തിവയ്ക്കാനുള്ള ശ്രമം നടക്കുന്നു എന്നതിന് ഒരു തെളിവാണ് ഈ കത്തെന്നും സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

International distribution rights agreement for @chola_movie was signed with Hong Kong International Film Festiva Society @hkiffs. Chola premiered at one of the most important festivals in the world, the Venice Film Festival, @labiennale and participated in several festivals after that. But the distribution of the movie Chola in Kerala was mysteriously sabotaged. Chola also censored in Tamil co-produced by @ksubbaraj titled ‘Alli’ with the aim of releasing it in Tamil and Malayalam simultaneously. But soon things changed. The film was withdrawn within a week of its release in Kerala. The Tamil release did not happen. I have not been paid for working in both the films. Those who worked with me were paid very little.I have only thought about it that people will watch the movie at the least. But now efforts are being made to erase the movie Chola from even memory. After seeing the movie for the first time, @joju_georgee told me that he was interested in buying it. He made me believe that it was because of his love for art. By only paying Shaji Mathew who produced the film, he included my rights in the contract when he bought the film and made me believe that he would give me a share in the profits of the film.But then there was no consultation with me on what happened to that film. The latest is that he has sent a letter to @goodmovemediafilmsales, who distributes chola on behalf of the HKIFF, demanding that the international distribution of the film be stopped immediately. The reasons mentioned in the letter are not true. @appupathupappu_productionhouse has not spent a single penny on international distribution. This letter is also a proof of my allegations that there is an attempt to hoard my films. I never dreamed that Joju would betray me like this.Joju’s friend Suraj, who looks after the distribution of chola here, has told me that someone else is trying to buy the chola. If the name he told me is correct then the conspiracy is clear.

Chola – Movie യുടെ അന്താരാഷ്ട്ര വിതരണ അവകാശത്തെ സംബന്ധിച്ച കരാര്‍ Hong Kong International Film Festiva Society Hkiff Soc യും ആയിട്ടാണ് ഒപ്പുവെച്ചിട്ടുള്ളത്. ചോല ലോകത്തിലെ തന്നെ വളരെ പ്രധാന ഫെസ്റ്റിവലുകളില്‍ ഒന്നായ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്യപ്പെടുകയും La Biennale di Venezia തുടര്‍ന്ന് നിരവധി ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ചോല എന്ന സിനിമയുടെ കേരളത്തിലെ വിതരണം ദുരൂഹമായ നിലയില്‍ അട്ടിമറിക്കപ്പെട്ടു. തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യാം എന്ന ലക്ഷ്യത്തോടെ ‘അല്ലി’ എന്ന പേരില്‍ Karthik Subbaraj ന്റെ നിര്‍മാണപങ്കാളിത്തത്തോടെ തമിഴില്‍ ചോല സെന്‍സര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പോടുന്നനെ കാര്യങ്ങള്‍ മാറി മറിഞ്ഞു. കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ച കഴിയും മുന്നേ സിനിമ പിന്‍വലിച്ചു. തമിഴിലെ റിലീസ് നടന്നില്ല. രണ്ടു സിനിമകളിലും ജോലി ചെയ്തതിന്റെ പ്രതിഫലം എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഒപ്പം ജോലിചെയ്തവര്‍ക്കും വളരെ തുച്ഛമായ പ്രതിഫലമേ കൊടുത്തുള്ളൂ. സിനിമ ജനങ്ങള്‍ കാണുമല്ലോ എന്ന് മാത്രമേ അതേക്കുറിച്ച് ചിന്തിച്ചിട്ടുള്ളു. എന്നാല്‍ ഇപ്പോള്‍ ചോല എന്ന സിനിമയെ ഓര്‍മയില്‍ പോലും ബാക്കി നിര്‍ത്താതെ തുടച്ചു മറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സിനിമ പൂര്‍ത്തിയായി ആദ്യമായി കണ്ടു കഴിഞ്ഞപ്പോള്‍ #jojugeorge ആണ് അത് തനിക്ക് വാങ്ങാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞത്. കലയോട് ഉള്ള ഇഷ്ടം കൊണ്ടാണ് അതെന്നാണ് അയാള്‍ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചത്. സിനിമ പ്രൊഡ്യൂസ് ചെയ്ത ഷാജി മാത്യുവിന് പണം കൊടുത്ത് അയാള്‍ സിനിമ വാങ്ങുമ്പോള്‍ എന്റെ അവകാശം കരാറില്‍ ഉള്‍പ്പെടുത്തുകയും സിനിമയുടെ ലാഭത്തില്‍ പങ്ക് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആ സിനിമയ്ക്ക് എന്താണ് സംഭവിച്ചത് എന്നതില്‍ ഞാനുമായി ഒരു കൂടിയാലോചനയും ഉണ്ടായില്ല. ഏറ്റവും ഒടുവിലായി സംഭവിച്ചത് സിനിമയുടെ അന്താരാഷ്ട്ര വിതരണം ഉടന്‍ നിര്‍ത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് HKIFF നു വേണ്ടി വിതരണം നടത്തുന്ന @goodmovemediafilmsales ന് അയാള്‍ കത്തയച്ചിരിക്കുകയാണ്. അതിന് കാരണമായി കത്തില്‍ പറയുന്ന കര്യങ്ങള്‍ ശരിയല്ല. അന്താരാഷ്ട്ര വിതരണത്തിന് ഒരു ചില്ലി കാശ് പോലും @appupathupappu_productionhouse ചെലവാക്കിയിട്ടില്ല. എന്റെ സിനിമകള്‍ പൂഴ്ത്തിവെയ്ക്കാനുള്ള ശ്രമം നടക്കുന്നു എന്ന എന്റെ ആരോപണങ്ങള്‍ക്ക് ഒരു തെളിവു കൂടിയാണ് ഈ കത്ത്. ജോജു ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ചോല മറ്റൊരാള്‍ വാങ്ങാന്‍ ശ്രമിക്കുന്നു എന്ന് ജോജുവിന്റെ സുഹൃത്തും ചോലയുടെ ഇവിടുത്തെ വിതരണം നോക്കുന്ന ആളുമായ സുരാജ് എന്നോട് പറഞ്ഞിട്ടുണ്ട്. അയാള്‍ എന്നോട് പറഞ്ഞ പേര് ശരിയാണെങ്കില്‍ ഗൂഡാലോചന വ്യക്തമാണ്.

Latest Stories

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ