'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘എമ്പുരാൻ’. സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു ലൂസിഫർ.

എമ്പുരാൻ്റെ നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനെ കുറിച്ച് ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജന്മദിനത്തിൽ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തനിക്കുള്ള പിറന്നാൾ ആശംസയിൽ ഒരു കാര്യം ആൻ്റണിയോട് ആവശ്യപ്പെട്ടിരുന്നു. എമ്പുരാൻ ഷൂട്ടിങ്ങിനായി ഒരു ഹെലികോപ്റ്ററാണ് പൃഥ്വിരാജ് സുകുമാരൻ ആവശ്യപ്പെട്ടത്. അന്ന് അത് വൈറലുമായിരുന്നു.

അന്ന് പൃഥ്വിരാജ് ഈ ആവശ്യം ആൻ്റണിയെ കമൻ്റിലൂടെ അറിയിച്ചപ്പോൾ നിരവധി ആരാധകർ രസകരമായ കമൻ്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ ആവശ്യപ്രകാരം ഒരു ഹെലികോപ്റ്റർ ആന്റണി എമ്പുരാന്റെ ലൊക്കേഷനിൽ എത്തിച്ചിരിക്കുകയാണ്. തന്റെ ആഗ്രഹം നിർമാതാവ് സാധിച്ച് തന്ന വിവരം രസകരമായ പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് ആരാധകരെ അറിയിച്ചത്.

‘ലെ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും…?’ എന്ന് ക്യാപ്ഷൻ നൽകി തന്റെ മുന്നിൽ തൊഴുകൈയ്യോടെ ഇരിക്കുന്ന ആൻ്റണിയുടെ ഒരു ഫോട്ടോയാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റും ഫോട്ടോയും അതിവേഗത്തിൽ വൈറലായി. ഒന്നര ലക്ഷത്തിന് മുകളിൽ ലൈക്ക് ഇൻസ്റ്റഗ്രാമിൽ കിട്ടിയ പോസ്റ്റിന് ആദ്യം കമൻ്റുമായി വന്നത് ടൊവിനോ തോമസാണ്.

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ‘ലെ ആന്റണി.. കുത്തുപാള എടുപ്പിക്കലെ അണ്ണാ, ലേ ആൻ്റണി : “നീ ലാലേട്ടനെ പറഞ്ഞ് മനസ്സിലാക്ക്…. ഞാൻ ഹെലികോപ്റ്ററുമായി വരാം”, മുതലാളിമാരെ കൊണ്ട് പണിയെടുക്കാൻ ആന്റണി ചേട്ടനെ കഴിഞ്ഞ മറ്റ് ആൾക്കാർ ഉള്ളൂ, അണ്ണാ ശ്രദ്ധിക്ക് ..ഇനി ഒരു ബാങ്ക് പോലും ലോൺ തരില്ല എന്ന് പറഞ്ഞു, ലാലണ്ണൻ പറഞ്ഞു ആന്റണി ചെയ്തു… .! ഇനി വേണേലും പറഞ്ഞോ ലാലണ്ണൻ തരും, രാജുവേട്ടാ ചിരിച്ചു ചിരിച് വയർ വേദന എടുക്കുന്നു, ഹെലികോപ്റ്റർ അല്ല ഇനി ട്രെയിനോ വിമാനമോ വേണേലും കൊണ്ടുവരാം… ഇതിന്റെ പത്തിരട്ടി എനിക്ക് കിട്ടണം’ എന്ന് തുടങ്ങി രസകരമായ നിരവധി കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം