ബ്രേക്കപ്പുകൾ മറികടക്കാൻ ഞാൻ അങ്ങനെ ഒക്കെ ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് അനന്യ പാണ്ഡെ

മുതിര്‍ന്ന നടന്‍ ചങ്കി പാണ്ഡെയുടെയും സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറായ ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ പാണ്ഡെ. പിതാവിന്റെ പാത പിന്തുടര്‍ന്ന്, 2019 മെയ് 10-ന് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. പിന്നെ താരപുത്രിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പുറകെ ഒന്നായി ഹിറ്റ് ചിത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ഇപ്പോളിതാ ബ്രേക്കപ്പ് മറികടക്കാൻ തേടിയ മാർഗങ്ങളേക്കുറിച്ച് തുറന്ന് പറയുകയാണ് അനന്യ പാണ്ഡെ. പുറത്തറിങ്ങാനിരിക്കുന്ന സി.ടി.ആർ.എൽ. എന്ന ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു അനന്യയുടെ വെളിപ്പെടുത്തൽ. മുൻകാമുകനുമായി വേർപിരിഞ്ഞശേഷം അതിൻ്റെ വേദനയും നിരാശയും മറികടക്കാൻ താൻ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞിരുന്നുവെന്നാണ് അനന്യ പാണ്ഡെ പറയുന്നത്.

ഇത് ചെയ്യുന്ന ഒരേ ഒരാൾ ഞാൻ മാത്രമല്ലെന്നും ഒത്തിരിപ്പേരുണ്ടെന്നും അനന്യ പാണ്ഡെ പറയുന്നു. താൻ ഇപ്പോൾ ചെയ്യാറില്ലെങ്കിലും അങ്ങനെയുണ്ടായിരുന്നുവെന്ന് അനന്യ പാണ്ഡെയും പറഞ്ഞു. നിരാശ മറികടക്കാൻ നല്ലൊരു വഴിയാണതെന്നും അനന്യ പാണ്ഡെ പറഞ്ഞു. മുൻകാമുകനെ ഓർമിപ്പിക്കുന്ന സാധനങ്ങൾ എക്സ് ബോക്സ് എന്ന പേരിട്ട പെട്ടിയിലിട്ട് അതൊന്നിച്ച് കത്തിച്ചുകളഞ്ഞുവെന്നും അനന്യ പറഞ്ഞു.

സി.ടി.ആർ.എല്ലിൻ്റെ സംവിധായകൻ വിക്രമാദിത്യ മോട്‌വാനെയോട് ബ്രേക്കപ്പുകൾ എങ്ങനെ മറികടക്കുമെന്നായിരുന്നു ചോദ്യം. എന്തുതന്നെയായാലും അത് അഭിമുഖീകരിച്ചേ തീരൂവെന്ന് വിക്രമാദിത്യ മറുപടി നൽകി. ആരോടെങ്കിലും സംസാരിച്ചോ ഫോട്ടോ കത്തിച്ചോ ആ വിഷമം മറികടക്കണമെന്ന് വിക്രമാദിത്യ പറഞ്ഞു. പിന്നീട് അദ്ദേഹം അനന്യ പാണ്ഡയെയോട് അഭിപ്രായം തേടുകയായിരുന്നു. തുടർന്നായിരുന്നു വെളിപ്പെടുത്തൽ.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്