എന്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് ഞാനായിരുന്നു, പിന്നീട് കർണാടക ക്രഷും നാഷണൽ ക്രഷുമായി: രശ്‌മിക മന്ദാന

വളരെ ചുരുങ്ങിയ സമയംകൊണ്ട് ‘നാഷണൽ ക്രഷ്’ എന്ന പദവി നേടിയ താരമാണ് രശ്‌മിക മന്ദാന. തൻ്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് താനായിരുന്നുവെന്നും പറയുകയാണ് രശ്‌മിക. അടുത്തിടെ ഇ ടൈംസുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ രശ്മിക എന്ന ടാഗിൽ നിന്ന് മാറി ആളുകളുടെ ഹൃദയങ്ങളിൽ തനിക്കായി ഒരു സ്ഥാനം നേടിയതിൽ സന്തോഷമുണ്ട്.

‘നാഷണൽ ക്രഷ് ടൈറ്റിൽ ആരംഭിച്ചത് എൻ്റെ കിരിക് പാർട്ടി (2016) എന്ന ചിത്രത്തിലൂടെയാണ്. അന്ന് ഞാൻ കോളേജിൻ്റെ മുഴുവൻ ക്രഷ് ആയിരുന്നു, അത് പിന്നീട് കർണാടക ക്രഷും ഒടുവിൽ നാഷണൽ ക്രഷുമായി മാറി’ എന്ന് രശ്മിക പറഞ്ഞു.

“ഇന്ന്, എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിലും, ഞാൻ അതിൽ നിന്ന് മാറിയതായി എനിക്ക് തോന്നുന്നു. ഇപ്പോൾ ‘എല്ലാവരുടെയും ഹൃദയങ്ങളിൽ നിങ്ങൾ ഉണ്ട്’ എന്ന് ആളുകൾ പറയുമ്പോൾ അത് കൂടുതൽ സ്പെഷ്യൽ ആയി തോന്നുന്നു. ഞാൻ ഇപ്പോൾ അവരുടെ ജീവിതത്തിലും ഹൃദയത്തിലും വേരൂന്നിയിരിക്കുന്നതായി എനിക്ക് തോന്നുന്നു’ എന്നും താരം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ റിലീസിനായി ഒരുങ്ങുകയാണ് രശ്മിക മന്ദാന ഇപ്പോൾ. ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ചരിത്ര നാടകമാണ് ഛാവ. സംഭാജിയുടെ ഭാര്യ മഹാറാണി യേശുഭായിയുടെ വേഷം രശ്മിക മന്ദന അവതരിപ്പിക്കും എന്നാണ് റിപോർട്ടുകൾ. ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ, സംവിധായകൻ ലക്ഷ്മൺ ഉടേക്കർ ഈ വേഷം വാഗ്ദാനം ചെയ്തപ്പോൾ താൻ ഞെട്ടിപ്പോയെന്ന് രശ്മിക പറഞ്ഞു.

“അതൊരു ബഹുമതിയാണ്. ദക്ഷിണേന്ത്യയിൽ നിന്ന് ഒരു പെൺകുട്ടി മഹാറാണിയായി വേഷമിടുന്നത് ഈ ജീവിതകാലത്ത് എനിക്ക് ചോദിക്കാൻ കഴിയുന്ന ഏറ്റവും വലിയ പദവിയാണ് എന്നും അവർ പറഞ്ഞു.

Read more