Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

‘ഓരോന്നായ് ഒന്നൊന്നായ്’ ഇബ്‌ലീസിലെ പുതിയ വീഡിയോ ഗാനം

, 4:47 pm

അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകന്‍ രോഹിതും ഒന്നിച്ച ഫാന്റസി ചിത്രം ഇബ്‌ലീസിലെ പുതിയ വീഡിയോ ഗാനം ‘ഓരോന്നായ് ഒന്നൊന്നായ്’ റിലീസ് ചെയ്തു.

ഗാനം ആലപിച്ചിരിക്കുന്നത് അനൂപ് ജി ഉണ്ണികൃഷ്ണന്‍, രമേഷ് മുരളി, ഗാഗുല്‍ ജോസഫ്, സെബി എന്നിവര്‍ ചേര്‍ന്നാണ്. ഷാഹിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി എത്തിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

നിലവില്‍ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഡോണ. ലാലും ഈ ചിത്രത്തില്‍ സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുല്‍ തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ രചിക്കുന്നത്.

സൈജുകുറുപ്പ്,ശ്രീനാഥ് ഭാസി,സിദ്ധിഖ്,രവീന്ദ്ര ജയന്‍,നസീര്‍ സംക്രാന്തി,ഗോകുലം ഗോകു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

 

Advertisement