കേരള സ്‌ട്രൈക്കേഴ്‌സുമായി യാതൊരു ബന്ധവുമില്ല; സി.സി.എല്ലില്‍ നിന്നും പിന്മാറി മോഹന്‍ലാലും 'അമ്മ'യും

താരസംഘടനയായ ‘അമ്മ’യും മോഹന്‍ലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്മാറി. കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ ആയിരുന്നു മോഹന്‍ലാല്‍. ഈ സ്ഥാനത്ത് നിന്നും പിന്മാറിയ താരം തന്റെ ചിത്രങ്ങള്‍ സിസിഎല്ലില്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.

സിസിഎല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ പിന്മാറ്റം എന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ആണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബസിഡറും.

മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിസിഎല്ലില്‍ ഉപയോഗിച്ചിരുന്നു മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു. മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളത്. കേരള സ്‌ട്രൈക്കേഴ്‌സുമായി അമ്മയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും ഇടവേള ബാബു വ്യക്തമാക്കി.

രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്‌സന്‍ എന്നിവരാണ് ഇപ്പോള്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമസ്ഥര്‍. അതേസമയം, സിസിഎല്ലില്‍ രണ്ടാം തവണയും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരിക്കുകയാണ്.

കര്‍ണാടക ബുള്‍ഡോസേഴ്‌സാണ് രണ്ടാം മത്സരത്തില്‍ കേരള താരങ്ങളെ പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനായിരുന്നു കര്‍ണാടകയുടെ ജയം. ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേഴ്‌സ് 64 റണ്‍സിനാണ് കേരള സ്‌ട്രൈക്കേഴ്‌സിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ