'അമരത്ത് ജീത്തു ജോസഫ് ഉണ്ടെങ്കില്‍ ചുക്കാന്‍ പിടിക്കാന്‍ മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ ഇതിനോളം കിടിലന്‍ കൂട്ടുകെട്ട് വേറെയില്ല'; വൈറലായി കുറിപ്പ്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത് മാന്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ത്രില്ലര്‍ ചിത്രമായി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കില്‍ അമരത്ത് ജീത്തു ജോസഫ് ഉണ്ടെങ്കില്‍ ചുക്കാന്‍ പിടിക്കാന്‍ മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ ഇതിനോളം കിടിലന്‍ കൂട്ടുകെട്ട് വേറെയില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

വൈറലായ ഒരു കുറിപ്പ്: തിയേറ്ററില്‍ പോയിട്ട് OTT യില്‍ പോലും വരരുത് എന്ന് ആഗ്രഹിക്കുന്ന ആറാട്ട് പോലുള്ള സിനിമകള്‍ വലിയ റിലിസ് ആയി ആഘോഷിക്കുകയും. തിയേറ്ററില്‍ കാണേണ്ട നല്ല ചിത്രങ്ങള്‍ OTT യിലേക്കും കൊടുക്കുന്ന ആന്റണി പെരുമ്പാവൂര്‍ നിങ്ങളെ എനിക്ക് തീരെ മനസിലാകുന്നില്ല. ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കില്‍ അമരത്ത് ജീത്തു ജോസഫ് ഉണ്ടെങ്കില്‍ ചുക്കാന്‍ പിടിക്കാന്‍ മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ ഇതിനോളം കിടിലന്‍ കൂട്ടുകെട്ട് വേറെയില്ല ഡിറ്റക്റ്റീവ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, 12th Man. Next : RAM.

പതിഞ്ഞ താളത്തില്‍ തുടങ്ങിയ സിനിമ. ഇരുപത് മിനിറ്റിന് ശേഷം ഒരു പോക്കാണ്. മിസ്റ്ററി ത്രില്ലറിന്റെ മുഴുവന്‍ ആവേശവും പകരുന്ന ലക്ഷണമൊത്ത ഒരു സിനിമ. കോളേജ് മേറ്റ്‌സായ പതിനൊന്നു പേര് കൂട്ടത്തില്‍ ഒരാളുടെ ബാച്ച്ലര്‍ പാര്‍ട്ടിക്ക് ഒത്തുകൂടിയപ്പോള്‍ നടന്ന ഒരു കൊലപാതകത്തിന്റെയും അതിലേക്ക് വഴിവെച്ച സംഭവങ്ങളുടെയും ചുരുളയക്കലാണ് സിനിമ.

ജിത്തുവിന്റെ മറ്റ് ത്രില്ലര്‍ പടങ്ങളെ അപേക്ഷിച്ച് ഭയങ്കരമായ ട്വിസ്റ്റുകള്‍ ഒന്നും ഇല്ലെങ്കിലും അവസാനം വരെയും പ്രേക്ഷകനെ പിടിച്ചിരുത്താനും, എല്ലാ ഡോട്ടുകളും കണക്ട് ചെയ്യാനും തിരക്കഥയ്ക്കും ജിത്തുവിന്റെ മേക്കിങ്ങിനും സാധിക്കുന്നുണ്ട്.

NB: രണ്ട് പെഗ്ഗ് അടിച്ചു ഫിറ്റായ മോഹന്‍ലാല്‍ ഇപ്പോഴും വേറെ ലേവലാണ്. അയാളുടെ കണ്ണുകള്‍ക്ക് നിങ്ങള്‍ പറയുന്നത് പോലെ അനായസതയൊന്നും നഷ്ടപ്പെട്ടിട്ടില്ല. (എഴുതിയത്: ദീപക് വര്‍ഗീസ്)

Latest Stories

BGT 2024: ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യം ആ മേഖല, അവിടെ പണി കിട്ടും എന്ന് ഉറപ്പാണ്: ചേതേശ്വർ പൂജാര

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്