ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇങ്ങനെ ചെയ്ത് സമയം കളയില്ല: അദ്‌നാന്‍ സമി

അടുത്തിടെ സമൂഹമാധ്യമങ്ങളിലെ ഒരു പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം നീക്കം ചെയ്ത് ഗായകന്‍ അദ്‌നാന്‍ സമി ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ‘അല്‍വിദ’ എന്നെഴുതിയിരിക്കുന്ന 5 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമാണ് ഗായകന്റെ പേജില്‍ അവശേഷിച്ചത്. ‘വിട’ എന്നാണ് അല്‍വിദയുടെ അര്‍ഥം. ഇത് കണ്ട ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് ഗായകന്‍ രംഗത്തെത്തിയിരിക്കുകയാണ് അദ്‌നാന്‍. പോസ്റ്റുകള്‍ ആര്‍ക്കൈവ് ചെയ്യുകയാണുണ്ടായതെന്ന് അദ്‌നാന്‍ സമി വിശദീകരിക്കുന്നു. മാനസികമായി ഒരു പുതിയ മനുഷ്യന്‍ ആകാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണിതെന്ന് ഗായകന്‍ പറഞ്ഞു.

‘ ഞാന്‍ ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അല്‍വിദ എന്ന് വെറുതേ ടൈപ്പ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ഇടുമായിരുന്നു. അല്‍വിദ എന്നെഴുതിയ മനോഹരമായൊരു ലോഗോ ഉണ്ടാക്കി അതു പോസ്റ്റ് ചെയ്ത് സമയം കളയില്ല. അങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ നാടകീയത സൃഷ്ടിച്ച് അതു പ്രഖ്യാപിക്കുകയുമില്ല’, അദ്‌നാന്‍ സമി പറഞ്ഞു.

മുന്‍പ് പലതവണ സമൂഹമാധ്യമലോകത്ത് അദ്‌നാന്‍ സമി ചര്‍ച്ചയായിട്ടുണ്ട്. പാക്ക് വംശജനാണെങ്കിലും 2016 മുതല്‍ സമി ഇന്ത്യന്‍ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനില്‍ ജനിച്ച സമി, 2015 ലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതിനോടുള്ള വിയോജിപ്പുകള്‍ പലപ്പോഴും ട്രോളുകളും വിമര്‍ശനങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞവര്‍ഷം രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം