അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്സ് നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലന്‍

അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്സ് നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലന്‍. നിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 25ാമത് അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്സില്‍ വെച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ചലചിത്രമേളയുടെ പുരസ്‌കാരദാന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ മന്ത്രി തോമസ് ഐസക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പലസ്തീന്‍ ചിത്രം വാജിബ് സ്വന്തമാക്കി.

മറ്റു പുരസ്‌കാരങ്ങള്‍

മികച്ച അന്താഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ത്യന്‍ ചിത്രം: ന്യൂട്ടണ്‍ (സംവിധാനം: അമിത് വി മസൂര്‍ക്കര്‍).

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഏദന്‍ (സംവിധാനം: സഞ്ജു സുരേന്ദ്രന്‍)

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ന്യൂട്ടന്‍ (സംവിധാനം: അമിത് വി മസൂര്‍ക്കര്‍)

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: : തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംവിധാനം: ദിലീഷ് പോത്തന്‍)

പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ സംവിധാനം: ജോണി ഹെന്‍ട്രിക്‌സ്.

ചലച്ചിത്രമേളയിലെ ജനപ്രിയ ചിത്രം: എ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് (സംവിധാനം: റെയ്ഹാനി)