ഐ.എഫ്.എഫ്.കെ: മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും; വാജിബിന് സുവര്‍ണ ചകോരം

കേരള അന്താരാഷട്ര ചലചിത്രോത്സവത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് തൊണ്ടിമുതലും ദൃക്സാക്ഷിയും നേടി. മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പലസ്തീനിയന്‍ ചിത്രം വാജിബിന്. മികച്ച സംവിധായകനുള്ള രജതചകോരം “മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍” എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന കരസ്ഥമാക്കി. ജോണി ഹെന്റിക്സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം “കാന്‍ഡലേറിയ” ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് “ഏദന്‍” എന്ന മലയാള ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ അമിത് മസുര്‍ക്കര്‍ സംവിധാനം ചെയ്ത “ന്യൂട്ടണ്‍” എന്ന ഇന്ത്യന്‍ ചിത്രം നേടി.

മറ്റു പുരസ്‌കാരങ്ങള്‍ ചുവടെ

മികച്ച സംവിധായകനുള്ള രജത ചകോരം: അനൂജ ബുനിയ വര്‍ദ്ധനെ ചിത്രം: ദ ഫെയര്‍വെല്‍ ഫ്ളവര്‍

മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം: സഞ്ജു സുരേന്ദ്രന്‍ സിനിമ: ഏദന്‍

മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം: ന്യൂട്ടന്‍, സംവിധാനം: അമിത് വി മസൂര്‍ക്കര്‍
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം: ഏദന്‍, സംവിധാനം: സഞ്ജു സുരേന്ദ്രന്‍

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ന്യൂട്ടന്‍, സംവിധാനം: അമിത് വി മസൂര്‍ക്കര്‍

പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ സംവിധാനം: ജോണി ഹെന്‍ട്രിക്സ്