ഐ.എഫ്.എഫ്.‌കെ പുരസ്‌കാരം: നേട്ടം കൊയ്ത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും ചുരുളിയും

25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നേട്ടം കൊയ്ത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും ചുരുളിയും. രാജ്യാന്തര ചലച്ചിത്ര നിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരമാണ് “ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25” സിനിമ നേടിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ചുരുളി”ക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

“ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസറെക്ഷന്‍” എന്ന ചിത്രത്തിനാണ് സുവര്‍ണ ചകോരം. മികച്ച സംവിധായകനുള്ള രജത ചകോരം സംവിധായകന്‍ ബഹമാന്‍ തൗസിയ്ക്ക് ആണ്. “ദ നെയിം ഓഫ് ഫ്‌ളവേഴ്‌സ്” എന്ന സിനിമയാണ് സംവിധായകനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മികച്ച മലയാള ചിത്രത്തിനും ഏഷ്യയിലെ മത്സര വിഭാഗത്തില്‍ നിന്നുമുള്ള മികച്ച ചിത്രത്തിനും നല്‍കുന്ന നെറ്റ്പാക്ക് പുരസ്‌കാരം “മ്യൂസിക്കല്‍ ചെയര്‍” എന്ന ചിത്രം നേടി. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്‌കെ നടന്നത്. തിരുവനന്തപുരം, എറണാകുളം, തലശേരി, പാലക്കാട് എന്നിവിടങ്ങളിലായി നടന്ന മേളയില്‍ അഞ്ചു തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടന്നത്.

തിരുവനന്തപുരം ഉദ്ഘാടന വേദിയായപ്പോള്‍ സമാപനത്തിന് സാക്ഷ്യം വഹിച്ചത് പാലക്കാടാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ് പാലക്കാട് നടന്ന ചടങ്ങില്‍ പുരസ്‌കാരദാനം നടത്തിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷന്‍ കമല്‍, സിബി മലയില്‍, ബീന പോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു