ഐഎഫ്എഫ്കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ രണ്ട് ചിത്രങ്ങള്‍

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കും. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ രണ്ട് ചിത്രങ്ങളുമാണ് ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആര്യന്‍ ചന്ദ്ര പ്രകാശിന്റെ ആജൂര്‍ (ബാജിക), വിപിന്‍ രാധാകൃഷ്ണന്റെ അങ്കമ്മാള്‍ (തമിഴ്), ജയ്ചെങ് സായ് ധോതിയയുടെ ബാഗ്ജാന്‍ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമന്‍സ് ഇന്‍ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശര്‍മ ഒരുക്കിയ ഇന്‍ ദ നെയിം ഓഫ് ഫയര്‍ (മഗഹി), സുഭദ്ര മഹാജന്‍ ഒരുക്കിയ സെക്കന്‍ഡ് ചാന്‍സ് (ഹിന്ദി), ഭരത് സിങ് പരിഹാറിന്റെ ഭേദിയ ദസാന്‍ (ഹിന്ദി) എന്നിവയാണ് ‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തില്‍ ഇടം നേടിയത്.

അഭിജിത്ത് മജുംദാര്‍ ഒരുക്കിയ ബോഡി (ഹിന്ദി), ജയന്‍ ചെറിയാന്‍ ഒരുക്കിയ റിഥം ഓഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. മേളയുടെ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റി കണ്‍സെപ്റ്റും തയാറാക്കിയത് കണ്ണൂര്‍ സ്വദേശിയായ വിഷ്വല്‍ ഡിസൈനര്‍ അശ്വന്ത് ആണ്.

Latest Stories

ലാല്‍ സാറിന് വേണ്ടി അന്ന് പൊലീസ് ഹൈവേ വണ്‍വേയാക്കി മാറ്റി തന്നു..: അനീഷ് ഉപാസന

'പൂര നഗരിയിലെത്താൻ ആംബുലൻസിൽ കയറി'; ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി, ഗുണ്ടകൾ കാർ ആക്രമിച്ചുവെന്ന് വിശദീകരണം

ഇത് പത്തൊമ്പതാമത്തെ അടവ്, മുംബൈ ടെസ്റ്റിൽ ജയിക്കാൻ ആ തന്ത്രം പയറ്റി ഇന്ത്യ; ഞെട്ടിച്ച് ഗംഭീറും രോഹിതും

IPL 2025: രാജസ്ഥാന്‍ നിലനിര്‍ത്തുന്നത് നാല് താരങ്ങളെ, ലിസ്റ്റില്‍ രണ്ട് വലിയ പേരുകള്‍ ഇല്ല!

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍; സംഭവത്തിലെ ആദ്യ പ്രതി പിടിയില്‍

ഇന്ത്യക്ക് വേണ്ടി അപ്പ ഫുട്‌ബോള്‍ കളിച്ചിരുന്നു, പിന്നീട് രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു: സായ് പല്ലവി

"റയൽ മാഡ്രിഡ് കാണിച്ചത് തരംതാണ പ്രവർത്തിയായി പോയി"; തുറന്നടിച്ച് ലാലിഗ പ്രസിഡന്റ്

സാധാരണ ഈ സ്റ്റൈലിൽ പറയാത്തത് ആണല്ലോ, ആരാധകരോട് കലിപ്പായി എംഎസ് ധോണി; കാരണം ഐപിഎൽ

ഐപിഎല്‍ 2025: ആര്‍സിബിയുടെ നായക സ്ഥാനത്തേക്ക് സൂപ്പര്‍ താരം തിരിച്ചെത്തുന്നു, ആരാധകര്‍ക്ക് ഈ സീസണിലും ശുഭ പ്രതീക്ഷ

ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട്, തെറ്റുകള്‍ ചെയ്തിട്ടാണ് സിനിമയിലെ ശരികള്‍ പഠിക്കാന്‍ പറ്റിയത്: ഉണ്ണി മുകുന്ദന്‍