എൺപതിന്റെ നിറവിൽ ഇസൈജ്ഞാനി; ബയോപ്പിക്കിന്റെ പുത്തൻ പോസ്റ്റർ പങ്കുവെച്ച് ധനുഷ്

സംഗീത സംവിധായകൻ ഇളയരാജയുടെ സംഗീത ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. അരുൺ മാതേശ്വരൻ ആണ് ചിത്രം സവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇളയരാജയായയി വേഷമിടുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷാണ്.

ഇപ്പോഴിതാ ഇളയരാജയുടെ ജന്മദിനം പ്രമാണിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ‘ഇളയരാജ’ എത്തുന്നത്. ദി കിങ് ഓഫ് മ്യൂസിക് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.

‘റോക്കി’, ‘സാനി കായിധം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ മൂന്ന് സിനിമകൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് അരുൺ മാതേശ്വരൻ. മൂന്ന് സിനിമകളും വയലൻസിന്റെ അതിപ്രസരണം കൊണ്ട് ശ്രദ്ധേയമായിരുന്നു. മാത്രമല്ല, മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് മൂന്ന് ചിത്രത്തിനും കിട്ടിയത്.

അതുകൊണ്ട് തന്നെ ഇന്ത്യൻ സംഗീതലോകത്തെ പ്രതിഭയായ ഇളയരാജയുടെ ബയോപ്പിക്കുമായി അരുൺ മാതേശ്വരൻ എത്തുമ്പോൾ വലിയ പ്രതീക്ഷയിലും കൗതുകത്തോടും കൂടിയാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം