അച്ഛനെ സ്‌നേഹിക്കുന്നവര്‍ക്കുള്ള ഗാനം; മികച്ച പ്രതികരണം നേടി അന്വേഷണത്തിലെ 'ഇളം പൂവേ' പാട്ട്

ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം “അന്വേഷണ”ത്തിലെ ഇളം പൂവേ എന്ന ലിറിക്കല്‍ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. അച്ഛനെ സ്‌നേഹിക്കുന്നവര്‍ക്കായുള്ള പാട്ടാണ് ഇതെന്ന് പ്രേക്ഷകര്‍ അവകാശപ്പെടുന്നു. ജോ പോളിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് ഈണമിട്ട് സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, ദുല്‍ഖര്‍ എന്നിങ്ങനെ മലയാളം-തമിഴ് താരങ്ങള്‍ അവരുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.

“സത്യം എപ്പോഴും വിചിത്രമായിരിക്കും” എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്നാണ് സൂചന. ലാല്‍, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 31ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ