വരാനിരിക്കുന്നത് സൗബിന്റെ സമാനതകളില്ലാത്ത പ്രകടനം, പ്രതികരണം നെഗറ്റീവ് ആണെങ്കില്‍ എന്റെ അവസാന സംരംഭമായിരിക്കം: നിര്‍മാതാവ്

സൗബിന്‍ ഷാഹിര്‍ എന്ന അഭിനേതാവിന്റെ സമാനതകളില്ലാത്ത പ്രകടനത്തിനായിരിക്കും ‘ഇലവീഴാപൂഞ്ചിറ’ സാക്ഷ്യം വഹിക്കുകയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിഷ്ണു വേണു. ഒരു നടന്‍ എന്ന നിലയില്‍ സൗബിന്റെ പ്രകടനത്തിന്റെ തത്സമയ സാക്ഷിയാണ് താനെന്നും ഇലവീഴാപൂഞ്ചിറ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിലെ സൗബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുള്ള കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പ്
‘വിജയിച്ച ഓരോ നടന്റെയും പിന്നില്‍ ഒരു സംവിധായകനുണ്ട്. തന്റെ ക്രാഫ്റ്റില്‍ നന്നായി വൈദഗ്ദ്ധ്യമുള്ള ഒരു കരകൗശലക്കാരന്‍ ഒരു നടനെ കഥാപാത്രത്തിലേക്ക് വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു. ഒരു കഥാപാത്രത്തിന്റെയോ സിനിമയുടെയോ വിജയവും പരാജയവും അഭിനയത്തിന്റെയും കഥയുടെയും സംവിധാനത്തിന്റെയും സമന്വയമാണ്.

ആക്ഷനും കട്ടിനും ഉള്ളില്‍ ഒരു അഭിനേതാവിന്റെ പ്രകടനത്തിന്റെ മികവ് നിര്‍ണ്ണയിക്കുന്നത് സംവിധായകനാണ്. ഇലവീഴാപൂഞ്ചിറയില്‍ സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് ഞാന്‍ സാക്ഷിയാണ്. ഒരു നടന്‍ എന്ന നിലയില്‍ സൗബിന്‍ ഷാഹിറിന്റെ പ്രകടനത്തിന്റെ തത്സമയ സാക്ഷിയായതിനാല്‍, ഇലവീഴാപൂഞ്ചിറ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.

ഇലവീഴാപൂഞ്ചിറയുടെ നിര്‍മ്മാണത്തിന് വിയര്‍പ്പും ചോരയും ഞങ്ങള്‍ ഒഴുക്കിയ ശേഷവും, ലഭിക്കുന്ന റിവ്യൂകളില്‍ അഭിനയത്തെക്കുറിച്ചോ സാങ്കേതികതയെക്കുറിച്ചോ ഭൂരിഭാഗവും നെഗറ്റീവ് ആണെങ്കില്‍ ഇത് എന്റെ അവസാന നിര്‍മ്മാണ സംരംഭമായിരിക്കും. സെന്‍ട്രല്‍ പിക്ചേഴ്സിലൂടെയും ഫാര്‍സ് ഫിലിംസിലൂടെയും ‘ഇലവീഴാപൂഞ്ചിറ’ ഉടന്‍ നിങ്ങളിലേയ്ക്കെത്തുമെന്ന് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്’.

Latest Stories

'ആ വാക്കുകള്‍ വേദനപ്പിച്ചു'; കൈരളിയോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിത്തം; ബംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം

പാ​ല​ക്കാ​ട് പോളിങ് മന്ദഗതിയിൽ; നഗരത്തിലെ ബൂത്തുകളിൽ പോളിങ് കുറവ്, ഗ്രാമങ്ങളിൽ വോട്ടർമാരുടെ നീണ്ടനിര

'ഉപദേശങ്ങളുമായി ആരും ചെല്ലണ്ട, കരയുന്ന ഇമോജികളിടാന്‍ ആര്‍ക്കും അവകാശമില്ല'; പ്രതികരികണവുമായി റഹ്‌മാന്റെ മകള്‍

അവൻ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്, മൂന്ന് ഫോര്മാറ്റിലും നോക്കിയാൽ ഏറ്റവും കിടിലൻ താരം; ഓസ്ട്രേലിയ പേടിക്കുന്നു എന്ന് ട്രാവിസ് ഹെഡ്

ഒറ്റുകൊടുത്തത് മുഖ്യമന്ത്രി പദത്തിന്; വിനോദ് താവ്ഡയെ ഒറ്റുകൊടുത്തത് ദേവേന്ദ്ര ഫഡ്നാവിസെന്ന് റിപ്പോര്‍ട്ടുകള്‍

ബ്രസീലിന് ഇത് എന്ത് പറ്റി; സമനിലയിൽ തളച്ച് ഉറുഗ്വേ; നിരാശയോടെ ആരാധകർ

അത് മികച്ചൊരു സിനിമയായിരിക്കും എന്ന് കരുതിത്തന്നെയാണ് ചെയ്തത്, പക്ഷേ..: നസ്രിയ

ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി; തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാം, വിചാരണം നേരിടണം, കോടതിയിൽ ഹാജരാകണം

'ഹണിമൂണിന് പോയ റഹ്‌മാനെ കാണുന്നില്ലെന്ന് ചേച്ചി, അന്വേഷിച്ച് ചെന്നപ്പോള്‍ മറ്റൊരു മുറിയില്‍....!'