മകൻ സംഗീതം, അച്ഛൻ പാടും ! ധനുഷിന്റെ മാരി 2-വിൽ ഇളയരാജ പാടുന്നു

ധനുഷ് നായകനാകുന്ന മാരി 2-വിൽ സംഗീത കുലപതി ഇളയരാജ പാടും. ഈ വാർത്തയിൽ തമിഴ് ജനത ഒന്നടങ്കം ആകാംക്ഷയിലാണ്. മാരി 2ല്‍ ഇളയരാജ പാടുന്നതായി സന്തോഷത്തോടെ പ്രഖ്യാപിക്കുന്നുവെന്ന് ചിത്രങ്ങള്‍ക്കൊപ്പം ധനുഷ് ട്വിറ്ററിൽ കുറിച്ചു.

ഇതൊരു വലിയ അനുഗ്രഹമാണെന്നും വലിയ ആകാംക്ഷയിലാണ് തങ്ങളെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു. ഇളയരാജയുടെ മകൻ യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

മാരിയുടെ ആദ്യ ഭാഗത്തിനു ശേഷം ധനുഷും സംവിധായകന്‍ ബാലാജി മോഹനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മാരി 2. രണ്ടാം ഭാഗത്തില്‍ മലയാള ചിത്രം പ്രേമത്തിലൂടെയെത്തിയ സായ് പല്ലവിയാണ് നായിക. ആദ്യ ഭാഗത്തില്‍ കാജല്‍ അഗര്‍വാളായിരുന്നു നായിക.