പ്രതിഫലത്തിന് 1.87 കോടി നികുതി അടച്ചില്ല; ഇളയരാജയ്ക്ക് ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ്

ലഭിച്ച പ്രതിഫലത്തില്‍ നികുതി അടയ്ക്കുന്നതിന് വീഴ്ച വരുത്തിയ ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്. 2013 -2015 കാലയളവില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്.

ഈ നികുതിപ്പണം അടക്കാനാവശ്യപ്പെട്ട് മൂന്നുതവണ ഇളയരാജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.

Read more

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡോക്ടര്‍ ബി.ആര്‍ അംബേദ്കറെയും താരതമ്യം ചെയ്ത് ഇളയരാജ ഒരു പുസ്തകത്തില്‍ എഴുതിയ ആമുഖം വിവാദമായിരുന്നു. മോദിയെ സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നാണ് ഇളയരാജ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയെ പ്രശംസിച്ചത് നികുതി പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.