ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും; ലഹരി പാര്‍ട്ടി ആരോപണത്തിനെതിരെ റിമ കല്ലിങ്കല്‍

വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ നടി റിമ കല്ലിങ്കല്‍. സുചിത്രയ്‌ക്കെതിരെ നിയമപരമായി നീങ്ങാനാണ് റിമ കല്ലിങ്കലിന്റെ തീരുമാനം. സുചിത്രയ്ക്ക് ഇന്ന് വക്കീല്‍ നോട്ടിസ് അയക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റിമയ്ക്കും ഭര്‍ത്താവായ സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സുചിത്ര രംഗത്തെത്തിയത്.

റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണ് എന്നാണ് സുചിത്ര പറഞ്ഞത്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവര്‍ ചോദിച്ചു. ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്.

ആണുങ്ങള്‍ ഉള്‍പ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. റിമാ കല്ലിങ്കല്‍ നടത്തുന്ന ലഹരി പാര്‍ട്ടികളില്‍ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ആ പാര്‍ട്ടിയില്‍ ഒരു ചോക്ലേറ്റ് പോലും കഴിക്കാന്‍ പേടിയാണെന്ന് അവര്‍ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുന്ന നടിമാര്‍ വരെയുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാന്‍ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല എന്നൊക്കെയാണ് സുചിത്ര പറഞ്ഞത്.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു