Connect with us

FILM NEWS

ശ്രദ്ധേയമായി ‘ഇമ്പം’ ഹ്രസ്വ ചിത്രം

, 11:22 pm

അടുത്തിടെ റിലീസായി ശ്രദ്ധേയമായ ഷോര്‍ട്ട് ഫിലിമാണ് ‘ഇമ്പം’. ശ്രീജിത്ത് ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കെ.കലാധരന്‍, മഹേഷ് കുമാര്‍, ദേവകി രാജേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

കൊച്ചിലേ ഫിലിം ക്ലബ്ബിന്റെ ബാനറിലാണ് ഇമ്പം നിര്‍മ്മിച്ചിരിക്കുന്നത്. ചായം പൂശിയ വീട്, നൂല്‍പാലം, ഒറ്റയാള്‍ പാത, മറവി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ കലാകാരന്‍ കൂടിയായ കെ.കലാധരന്‍ ഇമ്പത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാകുന്നു.

ഏകദേശം പത്ത് മിനിറ്റോളം വരുന്ന ഷോര്‍ട്ട് ഫിലിമില്‍ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തില്‍ വേഷമിടുന്നത്. സ്വാഭാവിക അഭിനയംകൊണ്ട് കെ.കലാധരന്‍ വിസ്മയിപ്പിച്ചു. തിരക്കഥയിലെ ഓരോ സംഭാഷണങ്ങളും യാതൊരു കൃത്രിമത്വവും തോന്നാത്ത രീതിയിലാണ് ശ്രീജിത്ത് അവതരിപ്പിച്ചിരിക്കുന്നത്.