പ്രളയത്തില്‍ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഒരു കോടി നല്‍കിയ താരം

മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിനും പ്രിയങ്കരനാണ് സുശാന്ത് സിങ് രാജ്പുത്. 2018ലെ പ്രളയത്തില്‍ പകച്ചുനിന്ന കേരളത്തിന് ഒരുകോടി രൂപയാണ് ആരാധകന്റെ പേരില്‍ സുശാന്ത് സിംഗ് നല്‍കിയത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ കൈയില്‍ പണമില്ലെന്നും ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ സങ്കടം പങ്കുവച്ചിരുന്നു.

ശുഭം രഞ്ജന്‍ എന്ന യുവാവ് ആയിരുന്നു സോഷ്യല്‍മീഡിയയിലൂടെ തന്റെ നിസ്സഹായവസ്ഥ താരത്തെ അറിയിച്ചത്. ഇതോടെയാണ് സുശാന്ത് സഹായവുമായി എത്തിയത്. കൈയില്‍ പണമില്ലെന്നും തനിക്ക് സംഭാവന നല്‍കാന്‍ താല്‍പര്യമുണ്ടെന്നും എങ്ങനെ നല്‍കുമെന്നും ആയിരുന്നു ശുഭം താരത്തോട് ചോദിച്ചത്. ഇതിന് മറുപടിയായി താരം നല്‍കിയ മറുപടി അന്ന് വൈറലായി.

“”നിങ്ങളുടെ പേരില്‍ ഒരുകോടി രൂപ ഞാന്‍ സംഭാവന ചെയ്യാം. ഈ തുക ദുരിതാശ്വാസനിധിയില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങളെന്നെ അറിയിക്കണം”” എന്നായിരുന്നു ആരാധകന് സുശാന്ത് നല്‍കിയ മറുപടി. പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ട് സുശാന്ത് പങ്കുവെയ്ക്കുകയും ചെയ്തു.

“”വാക്കു പറഞ്ഞതുപോലെ സുഹൃത്തേ, താങ്കള്‍ ആവശ്യപ്പെട്ടത് എന്താണോ അത് ഞാന്‍ ചെയ്തു. താങ്കളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട്, നിന്നെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കൂ. ഒരുപാട് സ്‌നേഹം”” എന്ന് കുറിച്ച് എന്റെ കേരളം എന്ന ഹാഷ്ടാഗോട് കൂടി അന്ന് സുശാന്ത് പങ്കുവെച്ചു.

ഇന്ന് രാവിലെയാണ് മുംബൈ ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ് ലോകം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ചേതന്‍ ഭഗതിന്റെ “ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്” എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ “കായ് പോ ചേ” എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ബയോപിക് “എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി”യാണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം