'ഹൃദയം ക്രിഞ്ച്, തനിക്ക് വർക്ക് ആയില്ല', ഞങ്ങളുടെ കാലത്ത് ക്ലാസ്മേറ്റ്സ് ആയിരുന്നു ക്യാംപസ് സിനിമയെന്ന് ധ്യാൻ ശ്രീനിവാസൻ

ഹൃദയം സിനിമ തനിക്ക് വർക്ക് ആയില്ലെന്നും, ചിത്രത്തിലെ പല സീനുകളും ക്രിഞ്ച് ആയി തോന്നിയെന്നും ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ചേട്ടന്റെ സിനിമയെ കുറിച്ച് അനിയന്റെ പരാമര്‍ശം.

“പതിനെട്ടു മുതൽ ഇരുപത്തിയഞ്ച് വയസ്സുള്ളവരുടെ അടുത്ത് പോയി ഹൃദയം ക്രിഞ്ചാണെന്ന് പറഞ്ഞാൽ  അവർ നമ്മളെ അടിച്ചു കൊല്ലും, അതേ സമയം മുപ്പത്തിയഞ്ചിനു മുകളിലുള്ളവർക്ക് ഹൃദയത്തിലെ പല ഇൻസിഡെന്റും ക്രിഞ്ചായി തോന്നും, ക്രിഞ്ച് ഫെസ്റ്റ് ആണെന്ന് വരെ പറയുന്ന ആൾക്കാരുണ്ട്, മോക്ക് ചെയ്യുന്ന ആൾക്കാരുമുണ്ട്. എന്റെ കാലത്ത് എനിക്ക് സെലിബ്രേറ്റ് ചെയ്യാൻ ക്ലാസ്മേറ്റ്സ് പോലുള്ള സിനിമകളുണ്ടായിരുന്നു. കൊറോണയ്ക്ക് ശേഷം അവർക്ക് സെലിബ്രേറ്റ് ചെയ്യാൻ ഹൃദയം മാത്രമല്ലേയൊളളൂ. ജെനറേഷൻ ഗ്യാപ്പ് എന്നുള്ളത് സത്യമാണ്, അത് വന്നു കഴിഞ്ഞു.

നമ്മൾക്ക് സെലിബ്രേറ്റ് ചെയ്യാൻ ഒരുപാട് സിനിമകളുള്ളത് കൊണ്ട് നമ്മൾ താരതമ്യം ചെയ്യുക ആ സിനിമയുമായിട്ടാണ്. അതിനെ വെച്ച് നോക്കുമ്പോൾ ഇതൊരു സിനിമയേ അല്ല എന്ന തോന്നലുണ്ടാവുമെന്നും ധ്യാൻ പറഞ്ഞു. പുതിയ തലമുറയിലുള്ളവർക്കും തിയേറ്റർ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്കും ഹൃദയം ഭയങ്കര വർക്കാണ്. അവർക്കത് പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. പ്രേമം സിനിമ ഇഷ്ടപ്പെടാത്ത മുപ്പതിന് മുകളിലുള്ള ഒരുപാട് പേരുണ്ട്. തനിക്ക് തോന്നുന്നത് കൂടുതലും മുപ്പതിന് മുകളിലുള്ളവർ ഒ. ടി. ടിയിലേക്ക് മാറിയെന്നാണെന്നും അവർ വീട്ടിലിരുന്ന് സിനിമ കാണുന്നുവെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസനെയും അജു വർഗീസിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിജേഷ് പണത്തൂരും ഉണ്ണി വെല്ലോറയും സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററുകളിലെത്തും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു