പുനീതിന്റെ മരണത്തില്‍ മനംനൊന്ത് ഭക്ഷണം ഉപേക്ഷിച്ച ആരാധകന്‍ മരിച്ചു

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം ഉപേക്ഷിച്ച ആരാധകന്‍ മരിച്ചു. മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കെ.എം. രാജു (50) ആണ് മരിച്ചത്.

ഡോ. രാജ്കുമാര്‍ എന്നപേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന രാജു വെള്ളിയാഴ്ച പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണം ഉപേക്ഷിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പുനീതിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് കുടുംബത്തെ അറിയിച്ച് ശനിയാഴ്ച രാവിലെ വീടുവിട്ട ഇദ്ദേഹം മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഗ്രാമവാസികളെത്തി ഇയാളെ വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

പുനീതിന്റെ മരണവിവരമറിഞ്ഞതോടെ രാജു തന്റെ കൈകള്‍ ബ്ലേഡുപയോഗിച്ച് മുറിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോസിലാണ് അന്ത്യനിദ്ര ഒരുക്കിയത്. അച്ഛന്‍ കന്നഡ ഇതിഹാസതാരം രാജ്കുമാറും അമ്മ പാര്‍വതമ്മയും അന്ത്യനിദ്ര കൊള്ളുന്നതിന്റെ സമീപത്തായി പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരന്‍ രാഘവേന്ദ്ര രാജ്കുമാറിന്റെ മകന്‍ വിനയ് കുമാറാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് രാജ്കുമാര്‍ അന്തരിച്ചത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി