`പൊന്നിയിന്‍ സെല്‍വന്‍ വിവാദത്തില്‍ , വിക്രത്തിന്റെ പോസ്റ്ററിന് എതിരെ വിമര്‍ശനം

‘പൊന്നിയിന്‍ സെല്‍വനി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാരന്റെ ക്യാരക്ടര്‍ പോസ്റ്ററിലെ പിശക് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. പോസ്റ്ററിലെ വിക്രത്തിന്റെ കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് കാണിക്കുന്നത്.

ചോളന്മാര്‍ ശൈവ ഭക്തനായിരുന്നു എന്നും മണിരത്‌നത്തിന്റെ ആര്യവല്‍ക്കരണമാണിത് എന്നുമാണ് പറയുന്നു. വീ ദ്രവീഡിയന്‍സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലെ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.

ആദിത്യ കരികാലന്‍ ഒരു ചോളന്മാരിലെ ഒരു രജത്കുമാറാണ് ആയിരുന്നു. അദ്ദേഹം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നു. കഥ പ്രകാരം ചോളന്മാര്‍ ശൈവ ഭക്തരാണ്. ചരിത്രവും വസ്തുതകളും എങ്ങനെ വളച്ചൊടിക്കപ്പെടുന്നു എന്നതിന്റെ ഉത്തമഉദാഹരണമാണിത് വിമര്‍ശകര്‍ പറയുന്നു.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുക. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മയാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി