ഇന്ത്യ അയക്കാത്ത ഹിന്ദി പടം ലിസ്റ്റില്‍, യുകെയുടെ എന്‍ട്രി ആയി 'സന്തോഷ്'; ഓസ്‌കര്‍ പട്ടികയില്‍ ലാപതാ ലേഡീസ് ഇല്ല

ഓസ്‌കര്‍ 2025 ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടാതെ ‘ലാപതാ ലേഡീസ്’. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തില്‍ കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് ഇടം നേടിയിട്ടില്ല. ഡിസംബര്‍ 17ന് ആണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. എന്നാല്‍ ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രി ‘സന്തോഷ്’ എന്ന ചിത്രം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാര്‍ഡിനുള്ള ഔദ്യോഗിക എന്‍ട്രിയായി ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്. വിവാഹിതരായ രണ്ട് സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടെ വീടുകളിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പരസ്പരം മാറിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രതിഭ രത്‌ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടിയ സിനിമകള്‍:

സന്തോഷ് – യുകെ
ഐആം സ്റ്റില്‍ ഹീയര്‍ – ബ്രസീല്‍
യൂണിവേഴ്‌സല്‍ ലംഗ്വേജ് – കാനഡ
വേവ്‌സ് -ചെക്ക് റിപ്പബ്ലിക്
ദ ഗേള്‍ വിത്ത് നീഡില്‍ – ഡെന്‍മാര്‍ക്ക്
എമിലിയ പെരെസ് – ഫ്രാന്‍സ്
ദ സീഡ് ഓഫ് സെക്രട്ട് ഫിഗ് -ജര്‍മ്മനി
ടെച്ച് – ഐസ്ലാന്റ്
ക്‌നീക്യാപ് – അയര്‍ലാന്റ്
വെര്‍മിലിയന്‍ – ഇറ്റലി
ഫ്‌ലോ -ലാത്വിയ
അര്‍മാന്‍ഡ് – നോര്‍വേ
ഫ്രം ഗ്രൗണ്ട് സീറോ – പാലസ്തീന്‍
ഡഹോമി- സെനഗള്‍
ഹൗടു മേയ്ക്ക് മില്ല്യണ്‍ ബിഫോര്‍ ഗ്രാന്റ്മാ ഡൈസ് – തായ്‌ലാന്റ്

Latest Stories

അനുസരണക്കേട് സമ്മതിക്കില്ല, സഞ്ജു സാംസണ് അച്ചടക്കലംഘനത്തിന്റെ പേരിൽ ശിക്ഷ ; മലയാളി താരത്തിന് വമ്പൻ പണി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

BGT 2024-25: ' നശിച്ച മഴ എല്ലാം തുലച്ചു'; മത്സര ഫലത്തില്‍ അസ്വസ്തനായി കമ്മിന്‍സ്

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ അതിക്രമത്തില്‍ പൊലീസ് നിഷ്‌ക്രിയം; പിന്നില്‍ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

'സിനിമ പരാജയപ്പെട്ടാൽ കുറ്റം മുഴുവൻ നടന്റെ തോളിൽ'; പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ വെല്ലുവിളി: മോഹൻലാൽ

അശ്വിൻ വിരമിച്ചത് അവന്റെ തീരുമാനം, പക്ഷെ അദ്ദേഹം ഇന്ത്യയെ ചതിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്‌ക്കർ

BGT 2024: "മുഹമ്മദ് ഷമിയുടെ കാര്യത്തിൽ ഞാൻ റിസ്ക് എടുക്കില്ല"; രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

"എന്റെ കൂടെ 14 വർഷം നീ ഉണ്ടായിരുന്നു, ഇനി നീ ഇല്ല എന്ന കാര്യം എനിക്ക് സഹിക്കാനാവുന്നില്ല"; വികാരാധീനനായി വിരാട് കോഹ്ലി