ഇത് എന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന കഥയും കഥാപാത്രവും; താക്കോലിന്റെ റിലീസ് തീയതി പുറത്തുവിട്ട് ഇന്ദ്രജിത്ത്

തന്റെ പുതിയ ചിത്രം താക്കോലിന്റെ റിലീസ് തീയതി പുറത്തുവിട്ട് നടന്‍ ഇന്ദ്രജിത്ത്. ഡിസംബര്‍ 6ന് തീയേറ്ററുകളിലെത്തുന്ന താക്കോലും അതിലെ കഥാപാത്രവുമാണ് തന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതെന്നും ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്രൈസ്തവ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ കിരണ്‍ പ്രഭാകരനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഷാജി കൈലാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ഫാദര്‍ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും എത്തുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി, ഈ അടുത്ത കാലത്ത്, ടിയാന്‍ എന്നിവയാണ് ഇന്ദ്രജിത്തും മുരളി ഗോപിയും ഇതിനുമുമ്പ് ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍. ഇനിയയാണ് ചിത്രത്തിലെ നായിക. സുധീര്‍ കരമന, നെടുമുടി വേണു, മീര വാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ