ജയലളിതയുടെ ജീവിതം പറയാന്‍ ഗൗതം മേനോന്‍; എംജിആറായി ഇന്ദ്രജിത് എത്തും

ഇന്ദ്രജിത്തിന് മലയാളത്തിലിപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. സഹോദരന്‍ പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫറില്‍ അഭിനയിക്കുന്നതിനൊപ്പം തന്നെ ആഷിക് അബുവിന്റെ വൈറസ്, രാജീവ് രവിയുടെ തുറമുഖം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗം കൂടിയാണ് ഇന്ദ്രജിത്. ഇപ്പോഴിതാ ഇതിനൊക്കെ പുറമേ പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം മേനോനൊപ്പം തമിഴില്‍ ഒരു വെബ്‌സീരീസ് ചെയ്യുകയാണ് താരം. ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന സീരീസില്‍ എംജിആറിന്റെ വേഷത്തിലാണ് ഇന്ദ്രജിത് എത്തുന്നത്. രമ്യാകൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്.

ജയലളിതയുടെ ജീവിതം പറയുന്ന ഒരു സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുള്ളതായി ഗൗതം മേനോന്‍ മുമ്പ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം അതിന്റെ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ്‌സീരീസിലേക്ക് ചുവടു മാറിയത്.

20 എപ്പിസോഡുകളായാണ് സിരീസ് എത്തുക. വളരെ പ്രശസ്തമായ ഒരു നിര്‍മ്മാണക്കമ്പനിയാണ് വെബ് സീരിസിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ടീസറിനൊപ്പം ഈ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് സൂചന.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം