ഇന്നസെന്റിനെ അനുകരിച്ച് ദിലീപ്, ഹര്‍ഷാരവം മുഴക്കി പ്രേക്ഷകര്‍, വീഡിയോ

നടന്‍ ദിലീപിന്റെ പുതിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉത്സവപരിപാടിയില്‍ വെച്ച് നടന്‍ ഇന്നസന്റിനെ അനുകരിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് ദിലീപ്.

പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയപ്പോഴായിരുന്നു നടന്റെ അനുകരണം. പ്രസംഗത്തിനിടെ ദിലീപ് പാട്ടു പാടണമെന്ന് കാണികള്‍ ആവശ്യമുന്നയിച്ചതോടെ പാട്ടും പ്രസംഗവും തനിക്കറിയില്ലെന്ന് ദിലീപ് പറയുകയായിരുന്നു. എന്നാല്‍ ഇതങ്ങനെ വിട്ടുകൊടുക്കാന്‍ പ്രേക്ഷകര്‍ തയാറായില്ല.

അങ്ങനെയെങ്കില്‍ ഒരു മിമിക്രിയെങ്കിലും അവതരിപ്പിക്കണം എന്നായി അവര്‍. ഇതോടെ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറയുകയായിരുന്നു. പിന്നാലെ കാണികളില്‍ നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു.

ദിലീപ് നായകനാകുന്ന ബാന്ദ്ര സിനിമയുടെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു.ഉപദേശകസമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, നഗരസഭാധ്യക്ഷന്‍ എസ്.ആര്‍.രമേശ്, ഉപാധ്യക്ഷ വനജാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്ര പിന്നണിഗായകന്‍ നജിം അര്‍ഷാദിന്റെ ഗാനമേളയും അരങ്ങേറി.

Latest Stories

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നുവെന്ന് നടി

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ