'മത്തായിച്ചന് ജന്മദിനാശംകള്‍'; Tസുനാമിയുടെ സെറ്റില്‍ ഇന്നസെന്റിന്റെ പിറന്നാള്‍ ആഘോഷം, വീഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയ ഹാസ്യതാരം ഇന്നസെന്റിന്റെ ജന്മദിനം ആഘോഷിച്ച് ലാലും മകന്‍ ജീന്‍ പോളും. ലാല്‍ തിരക്കഥ ഒരുക്കി ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന Tസുനാമിയുടെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം. “”മത്തായിച്ചന് ജന്മദിനാശംകള്‍”” എന്ന ഫ്‌ളക്‌സ് ബോര്‍ഡും സെറ്റില്‍ വെച്ചിരുന്നു.

റാംജി റാവു എന്ന സിനിമയുടെ സെറ്റില്‍ നടന്ന രസകരമായ സംഭവങ്ങളും ഇന്നസെന്റ് പറഞ്ഞു. “”അന്ന് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു നടക്കുന്ന സമയത്താണ് സിദ്ദിഖും ലാലും റാംജിറാവു സ്പീക്കിങ്ങുമായി വരുന്നത്. അങ്ങനെ അഭിനയിക്കാന്‍ ചെന്നു. ഓരോ ഷോട്ട് എടുത്തു കഴിയുമ്പോഴും ഞാന്‍ ഇവരുടെ നേരെ നോക്കും, രണ്ടുപേരും താടിയില്‍ ചൊറിഞ്ഞ് എന്തൊക്കെയോ പറയുന്നു. അന്ന് ഞാന്‍ ഉറപ്പിച്ചു, ഇത് പൊളിയാനുള്ളതാണ്. പക്ഷേ ഷൂട്ട് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് മനസ്സിലായി, ഇവര്‍ക്കു പണി അറിയാം”” എന്ന് ഇന്നസെന്റ് പറഞ്ഞു.

പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ലാലിന്റെ മകള്‍ മോണിക്കയുടെ ഭര്‍ത്താവ് അലന്‍ ആന്റണിയാണ് നിര്‍മ്മിക്കുന്നത്. ബാലു വര്‍ഗീസ് നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ് ,മുകേഷ് , അജു വര്‍ഗീസ് , സുരേഷ് കൃഷ്ണ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം