'ഇന്‍സള്‍ട്ട് ആണ് മുരളി.. ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്...'; ചര്‍ച്ചയായി അമേയയുടെ പോസ്റ്റ്

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അമേയ മാത്യു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കറുപ്പില്‍ തിളങ്ങിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ചര്‍ച്ചയാവുന്നത്. ഇന്‍സള്‍ട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് എന്ന താരത്തിന്റെ ക്യാപ്ഷന് പിന്നാലെയാണ് പ്രേക്ഷകര്‍ ഇപ്പോള്‍.

“”ഇന്‍സള്‍ട്ട് ആണ് മുരളി.. ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്… ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷന്‍. ഇന്‍സള്‍ട്ടഡ് ആയിട്ടുള്ളവനെ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂ…!”” എന്നാണ് അമേയ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍. ആരാണ് അമേയയെ ഇന്‍സല്‍ട്ട് ചെയ്തത് എന്നാണ് താരത്തോട് ആരധകര്‍ ചോദിക്കുന്നത്.

“”സംഭവമൊക്കെ കൊള്ളാം, പക്ഷെ ഇന്‍സല്‍ട്ട് ആയതിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുമുണ്ട് മുരളി, നേര്‍മയുള്ള, മനക്കട്ടിയില്ലാത്തവര്‍. ആളും തരവും അറിഞ്ഞു വേണം സംസാരിക്കാനും ആക്ഷന്‍സ് നടത്താനും, സിനിമയില്‍ എന്ത് തോന്നിവാസവും വിളിച്ചു പറയാമോ”” എന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്.

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ആണ് അമേയയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ ആനി ടീച്ചര്‍ എന്ന കഥാപാത്രമായാണ് അമേയ വേഷമിട്ടത്. കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയമായ അമേയയുടെ ആദ്യ സിനിമ ആട് 2 ആയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ