'നസീര്‍ ഇടുന്ന പോലെ ജുബ്ബ സംഘടിപ്പിച്ചു, ശ്രീനി ഇട്ടപ്പോള്‍ ഉയരം കുറവ് പോലെ'; ഹിറ്റ് ഗാനത്തിന് പിന്നിലെ രസകരമായ കഥ

1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “സന്മനസ്സുള്ളവര്‍ക്ക് സമാധാനം”. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, കാര്‍ത്തിക എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്. ഹിറ്റായി മാറിയ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു.

ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ ആയി വേഷമിട്ട ശ്രീനിവാസന്‍ മീരയായി വേഷമിട്ട കാര്‍ത്തികയോട് പ്രണയാഭ്യര്‍ത്ഥ നടത്തുന്ന രംഗത്തിലെ “പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം” എന്ന ഗാനം ഏറെ ഹിറ്റാണ്. ഈ ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ രസകരമായ സംഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് രവി മേനോന്‍.

എറണാകുളം സുഭാഷ് പാര്‍ക്കില്‍ വച്ചാണ് ഈ ഗാനരംഗം ചിത്രീകരിച്ചത്. പ്രേംനസീറിന്റെ കാമുക കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ശ്രീനിവാസനെ അവതരിപ്പിക്കാനായിരുന്നു സത്യന്‍ അന്തിക്കാടിന്റെ ഉദ്ദേശ്യം. നസീര്‍ ഇടുന്ന പോലത്തെ ജുബ്ബ തന്നെ ശ്രീനിക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ശ്രീനി ജുബ്ബ ഇട്ടു നോക്കിയപ്പോള്‍ ഉള്ളതിലും കുറവ് ഉയരം തോന്നിച്ചു. അത് അഭംഗിയാവുമെന്ന് തോന്നിയപ്പോഴാണ് വേഷം ഇറുകിപ്പിടിച്ച ഷര്‍ട്ടിലേക്കും പാന്റ്സിലേക്കും മാറ്റുന്നിയത്. പൊലീസ് ഇന്‍സ്പെക്ടറുടെ മസില്‍ പിടിച്ചുള്ള നടത്തവും ആംഗ്യ വിക്ഷേപങ്ങളും കൂടി ചേര്‍ന്നപ്പോള്‍ സംഭവം വലിയ ഹിറ്റായി മാറിയെന്ന് രവി മേനോന്‍ ഗൃഹലക്ഷ്മിയില്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം