അല്ലു അർജുന് ഇടക്കാല ജാമ്യം; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്ന് സംശയമെന്ന് കോടതി

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്ന് സംശയമെന്ന് കോടതി. നേരത്തെ അല്ലു അർജുനെ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷം അല്ലു അർജുനെ ജയിലിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

മരിച്ച യുവതിയുടെ കുടുംബത്തോട് സഹതാപം ഉണ്ടെന്ന് കോടതി അറിയിച്ചു. കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് എന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടതി പറഞ്ഞു. സൂപ്പർ താരമെന്ന് കരുതി പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.

ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹൈദരാബാദ് പൊലീസാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിൽ വച്ച് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അല്ലു അര്‍ജുന്റെ കടുത്ത ആരാധികയായിരുന്ന സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ കുട്ടിക്കും ഭർത്താവിനും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം. തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു.

Latest Stories

ഫ്രഞ്ച് പ്രധാനമന്ത്രിയായി ഹോസ്വ ബൈഹൂഹിനെ തിരഞ്ഞെടുത്തു

പാലക്കാട് കരിമ്പ അപകടം; രണ്ട് ലോറികളുടെയും ഡ്രൈവര്‍മാര്‍ റിമാന്റില്‍

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; തൃശൂരില്‍ ക്ഷേത്ര കമ്മിറ്റിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്

വീണ്ടും കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; എയര്‍ ലിഫ്റ്റ് സേവനത്തിന് ഉടനടി തിരിച്ചടയ്‌ക്കേണ്ടത് 132 കോടി

BGT 2024-25: ഗാബയില്‍ ആര് വിജയിക്കും?, ധീരമായ പ്രവചനം നടത്തി റിക്കി പോണ്ടിംഗ്

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

BGT 2024-25: ഗാബയില്‍ ഇന്ത്യയെ കാത്ത് വലിയ അപകടം, ബാറ്റര്‍മാര്‍ക്ക് അശുഭ വാര്‍ത്ത

BGT 2024-25: "ഇന്നത്തെ രാത്രി രോഹിതും ടീമും സുഖമായി ഉറങ്ങിക്കോളൂ, നാളെ കളിക്കളത്തിൽ വിയർകാനുള്ളതല്ലേ"; അപകട സൂചന നൽകി പാറ്റ് കമ്മിൻസ്

ഒല്ലൂരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത് പശ്ചിമ ബംഗാളിലേക്ക്; പ്രതികളെ ബംഗാളില്‍ പോയി പൊക്കി കേരള പൊലീസ്