സമീപകാല മലയാള സിനിമയിൽ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ എന്ന ചിത്രം. വളരെ റിയലിസ്റ്റിക് ആയ അഭിനയം കൊണ്ടും മേക്കിങ് കൊണ്ടും സിനിമ ഇന്നും ചർച്ചചെയ്യപ്പെടുന്നു. കൂടാതെ ചിത്രം നിരവധി അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയൻ സംവിധായകൻ പനാ പനാഹി. ഇറാൻ ഭരണകൂടം വേട്ടയാടുന്ന വിഖ്യാത സംവിധായകൻ ജാഫർ പനാഹിയുടെ മകനാണ് സംവിധായകൻ കൂടിയായ പനാ പനാഹി.
തരുണിന്റെ സിനിമ വളരെയേറെ ഇഷ്ടപ്പെട്ടെന്നും ഭാവിയിൽ അന്താരാഷ്ട്ര തലത്തിൽ തിളങ്ങുമെന്നുമായിരുന്നു പനാ പനാഹി തരുണിന് അയച്ച സന്ദേശത്തിൽ പറഞ്ഞത്. ഫേയ്സ്ബുക്കിലൂടെ തരുൺ തന്നെയാണ് പനാ പനാഹിയുടെ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.
“വാസ്തവത്തിൽ നിങ്ങൾക്ക് മറുപടി അയക്കാനും നിങ്ങളുടെ സിനിമയിലെ സംവിധാനം എത്രത്തോളം ഇഷ്ടപ്പെട്ടു എന്ന് പറയാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു നീണ്ട യാത്രയിലായതിനാലാണ് വൈകിയത്. സിനിമയിലെ കാസ്റ്റിംഗ്, രംഗ സംവിധാനം എല്ലാം ഉയർന്ന നിലവാരമുള്ളതായിരുന്നു. ഭാവിയിൽ നിങ്ങൾ അന്താരാഷ്ട്ര തലത്തിൽ തിളങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമയിൽ അര മണിക്കൂറോളം, രണ്ടാം പകുതിയിൽ വെട്ടിച്ചുരുക്കുകയും ചില സീനുകളിലെ പശ്ചാത്തല സംഗീതം ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ സിനിമ വളരെ മികച്ചത് ആവുമായിരുന്നു. നിങ്ങളുടെ സിനിമ കണ്ടതിൽ വളരെ സന്തോഷം.” പനാ പനാഹി സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു.
Read more
ഹിറ്റ് ദി റോഡ്, 3 ഫേസസ്, ഡയസ് ഡി സിനി എന്നീ സിനിമകളാണ് പനാ പനാഹി സംവിധാനം ചെയ്ത ചിത്രങ്ങൾ. സൗദി വെള്ളക്ക ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും, ഗോവയിലെ ഐ. എഫ്നി. എഫ്ര. ഐ ഉൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു