ഇത് മലയാള സിനിമയ്ക്ക് കിട്ടിയ അംഗീകാരം; 'സൗദി വെള്ളക്ക'യെയും തരുൺ മൂർത്തിയെയും പ്രശംസിച്ച് ഇറാനിയൻ സംവിധായകൻ പനാ പനാഹി

സമീപകാല മലയാള സിനിമയിൽ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ എന്ന ചിത്രം. വളരെ റിയലിസ്റ്റിക് ആയ അഭിനയം കൊണ്ടും മേക്കിങ് കൊണ്ടും സിനിമ ഇന്നും ചർച്ചചെയ്യപ്പെടുന്നു. കൂടാതെ ചിത്രം നിരവധി അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയൻ സംവിധായകൻ പനാ പനാഹി. ഇറാൻ ഭരണകൂടം വേട്ടയാടുന്ന വിഖ്യാത സംവിധായകൻ ജാഫർ പനാഹിയുടെ മകനാണ് സംവിധായകൻ കൂടിയായ പനാ പനാഹി.

തരുണിന്റെ സിനിമ വളരെയേറെ ഇഷ്ടപ്പെട്ടെന്നും ഭാവിയിൽ അന്താരാഷ്ട്ര തലത്തിൽ തിളങ്ങുമെന്നുമായിരുന്നു പനാ പനാഹി തരുണിന് അയച്ച സന്ദേശത്തിൽ പറഞ്ഞത്. ഫേയ്സ്ബുക്കിലൂടെ തരുൺ തന്നെയാണ് പനാ പനാഹിയുടെ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

“വാസ്തവത്തിൽ നിങ്ങൾക്ക് മറുപടി അയക്കാനും നിങ്ങളുടെ സിനിമയിലെ സംവിധാനം എത്രത്തോളം ഇഷ്ടപ്പെട്ടു എന്ന് പറയാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു നീണ്ട യാത്രയിലായതിനാലാണ് വൈകിയത്. സിനിമയിലെ കാസ്റ്റിംഗ്, രംഗ സംവിധാനം എല്ലാം ഉയർന്ന നിലവാരമുള്ളതായിരുന്നു. ഭാവിയിൽ നിങ്ങൾ അന്താരാഷ്ട്ര തലത്തിൽ തിളങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമയിൽ അര മണിക്കൂറോളം, രണ്ടാം പകുതിയിൽ വെട്ടിച്ചുരുക്കുകയും ചില സീനുകളിലെ പശ്ചാത്തല സംഗീതം ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ സിനിമ വളരെ മികച്ചത് ആവുമായിരുന്നു. നിങ്ങളുടെ സിനിമ കണ്ടതിൽ വളരെ സന്തോഷം.” പനാ പനാഹി സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു.

ഹിറ്റ് ദി റോഡ്, 3 ഫേസസ്, ഡയസ് ഡി സിനി എന്നീ സിനിമകളാണ് പനാ പനാഹി സംവിധാനം ചെയ്ത ചിത്രങ്ങൾ. സൗദി വെള്ളക്ക ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും, ഗോവയിലെ ഐ. എഫ്നി. എഫ്ര. ഐ ഉൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

Latest Stories

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍