ഈ നഷ്ടം വ്യക്തിപരം, നഷ്ടമായത് ഒരു പ്രതിഭയെയും അത്ഭുത മനുഷ്യനെയും; അനുശോചനം അറിയിച്ച് സായ് പല്ലവിയും ധനുഷും

അന്തരിച്ച ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അനുശോചനം അറിയിച്ച് താരങ്ങള്‍. ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ താരങ്ങളും ദുഖം രേഖപ്പെടുത്തിയെത്തി. “”ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല സര്‍. എന്നാല്‍ ഈ നഷ്ടം വ്യക്തിപരമായി തോന്നുന്നു. നിങ്ങളുടെ വര്‍ക്കുകളും കലയോടുള്ള പ്രണയവും നിങ്ങളെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നതാക്കി”” എന്നാണ് സായ് പല്ലവി ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”ഹൃദയം നടുങ്ങുന്ന വാര്‍ത്തയാണ്. നഷ്ടമായത് മഹാനായ പ്രതിഭയും അത്ഭുത മനുഷ്യനയുമാണ്…അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം…”” എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. തനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ എന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്.

വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Latest Stories

ആ താരവും ഞാനും ഏറ്റുമുട്ടുമ്പോൾ നിങ്ങൾക്ക് ഇത്തവണ പലതും പ്രതീക്ഷിക്കാം, അവന്റെ സകല തന്ത്രങ്ങളും എനിക്ക് മനഃപാഠം; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ആത്മകഥ വിവാദം: കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് കെ സുധാകരൻ; പ്രസ്താവന തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും

100 ദിവസത്തെ ഡേറ്റ് നല്‍കി മമ്മൂട്ടി, മോഹന്‍ലാല്‍ 30; സൂപ്പര്‍ സ്റ്റാറുകളുടെ ചെറുപ്പത്തിനായി ഡീ ഏജിങ്ങും

പുകയല്ലാതെ ഒന്നും കാണനാകുന്നില്ല, കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങി; ഡൽഹി വിമാനത്താവളത്തിൽ പ്രതിസന്ധി

ഇന്ത്യൻ ടീം ലോക്ക്ഡൗണിൽ, പെർത്തിൽ ഇതുവരെ കാണാത്ത കാഴ്ച്ചകൾ; റിപ്പോർട്ട് ഇങ്ങനെ

'ഇനി ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്സിന്റെ ബാധ്യത'; വി ടി ബൽറാം

വളര്‍ച്ചയില്‍ നേട്ടംകൊയ്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്; രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായം; 35.48 ശതമാനം വര്‍ധന

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐയെ വിടാതെ പിസിബി, രേഖാമൂലം വിശദീകരണം തേടി

'അമരന്‍' സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ