പ്രണയ വസന്തം തീര്‍ക്കാന്‍ 'ഋ'; ഫസ്റ്റ്‌ലുക്ക് പുറത്ത്

ഷേക്സ്പിയറിന്റെ വിഖ്യാതമായ കൃതി “ഒഥല്ലോ” പ്രമേയമാക്കി ഒരുക്കുന്ന ചിത്രം “ഋ”യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ നിവിന്‍ പോളിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഫാ. വര്‍ഗീസ് ലാല്‍ ആണ് സംവിധായകന്‍. ഒരു വൈദികന്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള സിനിമ കൂടിയാണ് ഋ.

പ്രണയത്തോടൊപ്പം വര്‍ണ രാഷ്ട്രീയം മുഖ്യപ്രമേയമാകുന്ന ചിത്രം കാമ്പസ് പശ്ചാത്തലത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. “ഋ” എന്നു പേരിട്ടിരിക്കുന്ന ചിത്രം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ പൂര്‍ണമായി ചിത്രീകരിച്ച ആദ്യത്തെ സിനിമയാണ്.

ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാര്‍ഥ് തന്നെ.

Read more