'ഇത് താന്‍ടാ പാലാക്കാരന്‍ അച്ചായന്‍'; ഫഹദിന്റെ ഹനുമാന്‍ ഗിയറും 2016-ലെ മഡ് റേസും തമ്മിലുള്ള ബന്ധം, ചര്‍ച്ചയാകുന്നു

‘ഹനുമാന്‍ ഗിയര്‍’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വൈറല്‍ ആയതോടെ പാലാക്കാരന്‍ അച്ചായന്‍ ബിനോ ചീരാംകുഴി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. 2016ല്‍ ഭൂതത്താന്‍കെട്ട് ഫെസ്റ്റിന്റെ ഭാഗമായി നടന്ന മഡ് റേസിലൂടെ വൈറലായ താരമാണ് പാലാ കവീക്കുന്ന് സ്വദേശി ബിനോ ജോസ്. മത്സരത്തിനു ശേഷം ബിനു തന്റെ ജീപ്പിനു മുകളില്‍ കയറി നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു.

മുണ്ടും മടക്കി കുത്തി മീശ പിരിച്ചു നില്‍ക്കുന്ന ബിനോയുടെ ചിത്രവുമായി ഹനുമാന്‍ ഗിയറിന്റെ പോസ്റ്ററിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പോസ്റ്ററില്‍ ഫഹദ് മുണ്ട് മടക്കി കുത്തിയിരിക്കുന്ന രീതി പോലും ആ ചിത്രത്തിലേത് പോലെയാണ്. ബിനോ ട്രാക്കില്‍ നടത്തിയ പ്രകടനമാണോ സിനിമയുടെ ആധാരം എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

ഹനുമാന്‍ ഗിയര്‍ എന്ന പേര് സൂചിപ്പിക്കുന്നത് മഡ് റേസുമായി ബന്ധപ്പെട്ട കഥയായിരിക്കും എന്നാണ്. കിഴക്കന്‍ മലയിലെ ഒരു മഡ് റൈഡര്‍ കഥാപാത്രത്തെ ആയിരിക്കും ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുക. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ടോപ് ഗിയര്‍ എന്നാണ് മറ്റ് ഭാഷകളിലെ പേര്. സുധീഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍.ബി ചൗധരിയുടെ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 96ാമത് ചിത്രമായാണ് ഹനുമാന്‍ ഗിയര്‍ ഒരുങ്ങുന്നത്. ഇടുക്കി, വാഗമണ്‍, ഗോവ, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. 20 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യം ആരംഭിക്കും.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം