തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നെന്ന് ദിൽ രാജു; സാമന്തയുടെ ശകുന്തളത്തിൽ നിർമ്മാതാവിന് നഷ്ടം കോടികൾ !

തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സാമന്ത നായികയായെത്തിയ ‘ശാകുന്തളം’. ഏറെ പ്രതീക്ഷയോടുകൂടി ആരാധകർ കാത്തിരുന്ന ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. ചിത്രത്തിന്റെ പരാജയം കാരണം നിർമാതാവിന് കോടികളുടെ നഷ്ടമുണ്ടായി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.

സാമന്തയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് ശാകുന്തളം നേരിട്ടത്. വെറും ഏഴ് കോടി രൂപയാണ് ചിത്രത്തിന് ആകെ നേടാനായത്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ 7 കോടി രൂപയുടെ ലൈഫ് ടൈം ബിസിനസ്സ് മാത്രമാണ് നടത്തിയത്. ഗ്രേറ്റ് ആന്ധ്ര ഡോട്ട് കോം റിപ്പോർട്ട് അനുസരിച്ച് സിനിമയുടെ പരാജയത്തിലൂടെ നിർമാതാവ് ദിൽ രാജുവിന് 22 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പറയുന്നത്.

ഈയിടെ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ ദസറ, ബൽഗാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളിൽ ഒരാളാണ് ദിൽ രാജു. രണ്ട് ചിത്രങ്ങളിലൂടെ നേടിയത് ശാകുന്തളത്തിലൂടെ നിർമാതാവിന് നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 65 കോടി മുതൽ മുടക്കിലാണ് സിനിമ നിർമിച്ചത്. ഒടിടി പ്ലാറ്റ്ഫോമിൽ 35 കോടിക്ക് വിൽക്കുകയും സാറ്റലൈറ്റ് ഇനത്തിൽ 15 കോടിയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും നേടിയിട്ടും കനത്ത നഷ്ടമാണ് ദിൽ രാജുവിന് ഉണ്ടായിരിക്കുന്നത്.

കോടികൾ മുടക്കി നിർമിച്ചിട്ടും ചിത്രത്തിലെ വിഎഫ്എക്സ് സമ്പൂർണ പരാജയമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാമന്തയുടെ കരിയറിൽ മാത്രമല്ല, തെലുങ്ക് സിനിമയിലെ തന്നെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനുണ്ടായ ഏറ്റവും കൂടുതൽ മോശം കളക്ഷനാണ് ശകുന്തളത്തിന് ഉണ്ടായത്. ഏപ്രില്‍ 14-നാണ് സിനിമ റിലീസ് ചെയ്തത്.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?