'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

‘സൂപ്പര്‍മാന്‍’ ടീസറിന് ‘ലിയോ’യുമായി ബന്ധമുണ്ടെന്ന് തമിഴ് ആരാധകര്‍. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോയുമായി സൂപ്പര്‍മാന്റെ ടീസറിന് സാമ്യമുണ്ടെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ലിയോയില്‍ വിജയ് ഹൈനയെ തളയ്ക്കുന്ന രംഗങ്ങളുമായി സൂപ്പര്‍മാന്‍ ടീസറിലെ രംഗങ്ങള്‍ക്ക് സാമ്യതയുണ്ട് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍.

സൂപ്പര്‍മാന്‍ ടീസറില്‍ ചോരപുരണ്ട് മഞ്ഞില്‍ കിടക്കുന്ന സൂപ്പര്‍മാന്‍ ക്രിപ്റ്റോയെ വിസില്‍ മുഴക്കി വിളിച്ച് തന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുന്ന രംഗമാണ് ഹൈനയെ തളയ്ക്കുന്ന രംഗവുമായി ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഹൈനയുമായുള്ള മല്‍പ്പിടുത്തതിന് ശേഷം വിജയ്യുടെ കഥാപാത്രം മഞ്ഞില്‍ കിടക്കുന്ന ഒരു രംഗമുണ്ട്.

ഈ രംഗങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട് ‘ക്ലോസ് ഇനഫ്’ എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്. ‘സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ഒരിക്കലും ലിയോ ദാസ് ആവാന്‍ കഴിയില്ല’ ‘സൂപ്പര്‍മാന്റെ വിചാരം പുള്ളി വിജയ് ആണെന്നാ..’ എന്നിങ്ങനെയുള്ള രസകരമായ പോസ്റ്റുകളും കമന്റുകളുമാണ് എക്‌സില്‍ നിറയുന്നത്.

സംവിധായകന്‍ ജെയിംസ് ഗണ്‍ ആണ് ഡിസി കോമിക്‌സിന്റെ പുതിയ സൂപ്പര്‍മാന്‍ ചിത്രം ഒരുക്കുന്നത്. യുവനടന്‍ ഡേവിഡ് കൊറെന്‍സ്വെറ്റ് ആണ് സൂപ്പര്‍മാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്ന്‍ ആയി റേച്ചല്‍ ബ്രൊസ്‌നഹാന്‍ അഭിനയിക്കുന്നു. ട്രെയ്‌ലറില്‍ സൂപ്പര്‍മാന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.

വില്ലനായ ലെക്‌സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗള്‍ട് ആണ്. മിസ്റ്റര്‍ ടെറിഫിക്, മെറ്റമോര്‍ഫോ, ഗ്രീന്‍ ലാന്റേണ്‍, ഹോക്‌ഗേള്‍ തുടങ്ങിയ കഥാപാത്രങ്ങളും ഈ സൂപ്പര്‍മാന്‍ സിനിമയിലുണ്ട്. സൂപ്പര്‍മാന്റെ സൂപ്പര്‍ഹീറോ നായക്കുട്ടിയായ ക്രിപ്‌റ്റൊ ആകും സിനിമയിലെ മറ്റൊരു ആകര്‍ഷണം.

Latest Stories

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി