'എന്റെ ബിസിനസുകാരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു...'; ചിത്രവുമായി തമന്ന, വരനെ കുറിച്ച് താരം!

തെന്നിന്ത്യന്‍ താരം തമന്നയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഹോട്ട് ടോപിക്. കഴിഞ്ഞ ദിവസമാണ് ഒരു ബിസിനസുകാരനെ തമന്ന വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ തമന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്.

‘എന്റെ ബിസിനസുകാരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു…’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘വിവാഹ കിംവദന്തികള്‍’ എന്നും ‘എല്ലാവരും എന്റെ ജീവിതം സ്‌ക്രിപ്റ്റ് ചെയ്യുന്നു’ എന്നും ഹാഷ്ടാഗുകളായി താരം കുറിച്ചിട്ടുണ്ട്.

അതേസമയം, തമന്നയുടെ വരന്‍ എന്ന പേരില്‍ പ്രചരിച്ചത് തമന്നയുടെ തന്നെ ചിത്രമാണ് എന്നതാണ് വസ്തുത. ക്രോപ് ചെയ്ത മുടിയും മീശയും വച്ച് ആണ്‍വേഷം കെട്ടുന്ന വീഡിയോ തമന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രമാണ് തമന്നയുടെ വരന്‍ എന്ന രീതിയില്‍ പുറത്തു വന്നത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനുമായി തമന്ന വിവാഹിതനാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇയാളെ വിവാഹം കഴിക്കാന്‍ തമന്ന സമ്മതം മൂളിയതായും പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.

അതേസമയം, മലയാള ചിത്രം ‘ബാന്ദ്ര’യില്‍ ആണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. ചിരഞ്ജീവി ചിത്രം ‘ഭോലോ ശങ്കര്‍’ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ‘ഭോലെ ചൂഡിയ’, ‘ഗുര്‍തുണ്ട സീതാകാലം’ എന്നീ സിനിമകളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍