ഹർജി പ്രശസ്തിക്ക് വേണ്ടിയോ? എമ്പുരാനെതിരായ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി; പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി

എമ്പുരാനെതിരായ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി. ഹർജി പ്രശസ്തിക്ക് വേണ്ടിയോ എന്ന് ഹൈക്കോടതി ചോദിച്ചു. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സെൻസർ ബോർഡ് സിനിമ അംഗീകരിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. പ്രശസ്തിക്കപ്പുറം മറ്റൊന്നും ഹർജിക്ക് പിന്നിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം സിനിമയുടെ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. ഹർജി വിശദമായ വാദത്തിന് മാറ്റി. ഹർജിയിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.

അതിനിടെ ‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിനൽകിയതിന് പിന്നാലെ പരാതിക്കാരനെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജേഷിനെയാണ് പാർട്ടി സസ്‌പെൻഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് വിജീഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എമ്പുരാന്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും ആ നിലപാടിന് വിരുദ്ധമായ പ്രവൃത്തിയാണ് ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.

സിനിമയുടെ പ്രദര്‍ശനം തടയണമെന്നായിരുന്നു വിജേഷിന്റെ ഹർജിയിലെ ആവശ്യം. സിനിമ രാജ്യ വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതുമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ സിനിമ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്നതാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി ചിത്രീകരിക്കുന്നു, മതസ്പര്‍ദ്ധയ്ക്ക് വഴിയൊരുക്കുന്നു, ഗോദ്ര കലാപത്തെ അടക്കം തെറ്റായി കാണിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്നൊക്കെയാണ് ആരോപണങ്ങള്‍. ഈയൊരു സാഹചര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ കലാപവും മതവൈര്യവും കൂട്ടുന്നതിന് ഇടയാകും അതുകൊണ്ട് സിനിമ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Latest Stories

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം

സ്റ്റാർലിങ്ക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയ്ക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു

IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കോണ്‍ഗ്രസിന്റെ മോശം 'സ്‌ട്രൈക്ക് റേറ്റില്‍' ബിഹാറിലെ യോഗങ്ങള്‍; ആ തെറ്റ് ആവര്‍ത്തിക്കരുത്!

'കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, ഇടക്കാല ഉത്തരവ് നാളെത്തെ വാദം കൂടി കേട്ട ശേഷം'; സുപ്രീംകോടതി നിർദേശങ്ങൾ ഇങ്ങനെ

"ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? അത് തുറന്നു പറയൂ": കേന്ദ്രത്തോട് സുപ്രീം കോടതി

ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

INDIAN CRICKET: ഐപിഎലോടെ കളി മതിയാക്കുമോ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമോ, ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ