ഇതെന്താ സീരിയലിന്റെ ക്യാപ്ഷനോ? സി.ബി.ഐ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

വലിയ പ്രതീക്ഷകളോടെയാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍ പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ റിലീസിന് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അഞ്ചാം ഭാഗത്തിന്റെ റിലീസിന് ശേഷം മുന്‍ സി.ബി.ഐ സിനിമകളുടെ നിലവാരം പുലര്‍ത്താനായില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. മാറിയ കാലത്തിനനുസരിച്ചുള്ള മേക്കിംഗും തിരക്കഥയും ഒരുക്കിയില്ല എന്നതാണ് പ്രധാനമായും വിമര്‍ശകര്‍ ഉന്നയിച്ചത്.

ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പരിഹാസ പാത്രമാവുകയാണ്. അടുത്തിടെ ഇറങ്ങിയ പോസ്റ്ററിലെ ക്യാപ്ഷനുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നത്.

‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല
ഒരു തരി വെറുപ്പ് മതി ഒരു മലയാളം സ്നേഹം ഇല്ലാതാക്കാന്‍
പ്രകൃതിക്ക് ഒരു നിയമമുണ്ട്, ഈശ്വരന് ഒരു നിശ്ചയമുണ്ട്, ഒരു കൊലപാതകം ചെയ്താല്‍ ഒരു കടുകുമണിയോളം തെളിവ് ബാക്കിവെച്ചേ മതിയാകൂ
വരും തലമുറക്കള്ള സന്ദേശവുമായെത്തിയ സേതുരാമയ്യര്‍ക്ക് വന്‍ സ്വീകരണം,’ എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.

10 വര്‍ഷം മുമ്പേ ഇറങ്ങിയ ചിത്രങ്ങള്‍ക്ക് പോലും ഇത്തരം ക്യാപ്ഷനുകള്‍ ഇല്ലായിരുന്നു എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. വൈകീട്ട് ആറ് മണിക്ക് ശേഷം സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ ക്യാപ്ഷനുകളോടാണ് മറ്റ് ചിലര്‍ പോസ്റ്ററിലെ വാചകങ്ങളോട് ഉപമിച്ചത്. ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത വരികളാണിതെന്നും ആക്ഷേപമുണ്ട്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ