നയന്‍താരയ്ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചതുമായി പുതിയ സിനിമയ്ക്ക് ബന്ധമുണ്ടോ? മറുപടിയുമായി സാമന്ത

വാടകഗര്‍ഭധാരത്തെ ആസ്പദമാക്കി ഒരുക്കിയ സാമന്തയുടെ ‘യശോദ’ സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സറോഗസിയിലൂടെ നയന്‍താരക്കും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ ജനിച്ചതിനെ തുടര്‍ന്നുളള വിവാദങ്ങള്‍ എത്തിയപ്പോഴാണ് ഈ ചിത്രവും എത്തിയിരിക്കുന്നത്.

നയന്‍താരയ്ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചതുമായി ‘യശോദ’ സിനിമക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സാമന്ത ഇപ്പോള്‍. നയന്‍താരയും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ ജനിച്ചതുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് സാമന്ത പ്രതികരിക്കുന്നത്.

വിവാദങ്ങളുമായ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. സറോഗസി ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. വാടക ഗര്‍ഭധാരണത്തെ കുറിച്ച് അഭിപ്രായം പറയാന്‍ താന്‍ ആളല്ല. തനിക്കൊരു അഭിപ്രായമുണ്ടെന്ന് കരുതുന്നില്ല. പക്ഷേ, എല്ലാവരും സന്തോഷത്തോടെ ഇരിക്കാന്‍ അര്‍ഹരാണെന്ന് കരുതുന്നു.

അവര്‍ക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യട്ടെ. വിവാദങ്ങള്‍ക്ക് മുമ്പാണ് യശോദയുടെ ചിത്രീകരണം നടന്നത് എന്നാണ് സാമന്ത പറയുന്നത്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും അടുത്ത സുഹൃത്ത് ആണ് സാമന്ത. വിഘ്‌നേഷ് ഒരുക്കിയ ‘കാത്തുവാക്കുല രണ്ടു കാതല്‍’ ചിത്രത്തില്‍ നയന്‍താരക്കൊപ്പം സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഒക്ടോബറിലാണ് തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ച വിവരം നയന്‍താരയും വിഘ്‌നേഷും അറിയിക്കുന്നത്. തുടര്‍ന്ന് ഇരുവരും നിയമം ലംഘിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേസ് എടുക്കുകയായിരുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തത് അടക്കമുള്ള രേഖകള്‍ താരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. നിയമലംഘനം നടത്തില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു