സച്ചിയുടെ കോഫി ഹൗസിലെ 'ചീപ്പ് ഷോ'; ഇഷ്‌കിലെ വീഡിയോ

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഇഷ്‌ക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഷെയ്‌നും നായികയും കോഫി ഷോപ്പിലിരുന്ന് സംസാരിക്കുന്ന രംഗമാണ് വീഡിയോയില്‍. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം നാലര ലക്ഷത്തിലധികം പേര്‍ യൂട്യൂബില്‍ വീഡിയോ കണ്ടുകഴിഞ്ഞു.

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ ശീതളാണ് നായിക. സച്ചി എന്ന നായക കഥാപാത്രമാണ് ഷെയ്ന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഷൈന്‍ ടോം ചാക്കോ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നെഗറ്റീവ് ഷെയിഡുള്ള ഷൈനിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. ജാഫര്‍ ഇടുക്കി, മാല പാര്‍വതി, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Read more