'ഇഷ്‌ക്' തെലുങ്ക് റീമേക്കില്‍ നായിക പ്രിയ വാര്യര്‍; ട്രെയ്‌ലര്‍ എത്തി, നിരാശ തോന്നണ്ടെങ്കില്‍ മലയാളം കാണാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍

ഷെയ്ന്‍ നിഗം നായകനായ “ഇഷ്‌ക്” സിനിമയുടെ തെലുങ്ക് റീമേക്കിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഇഷ്‌ക് എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തേജ സജ്ജ ആണ് ഷെയ്ന്‍ അവതരിപ്പിച്ച നായക കഥാപാത്രമായി വേഷമിടുന്നത്. പ്രിയ വാര്യര്‍ ആണ് ആന്‍ ശീതള്‍ എന്ന കഥാപാത്രമായി എത്തുന്നത്.

എസ്.എസ് രാജു സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 23ന് ആണ് റിലീസ് ചെയ്യുന്നത്. ഛായാഗ്രഹണം സാം കെ. നായിഡു. എഡിറ്റിംഗ് വാര പ്രസാദ്. സംഗീതം മഹതി സ്വര സാഗര്‍. അതേസമയം, ട്രെയ്‌ലറിന് നേരെ നെഗറ്റീവ് കമന്റുകളും ഉയരുന്നുണ്ട്.

തെലുങ്ക് കണ്ട് നിരാശ തോന്നണ്ടെങ്കില്‍ മലയാളം ഇഷ്‌ക് കാണുക, 23 വരെ കാത്തിരിക്കണ്ട, റീമേക്ക് ചെയ്ത് ഈ നല്ല മലയാള ചിത്രം നശിപ്പിക്കരുത് എന്നിങ്ങനെയുള്ള കമന്റുകളാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. എന്നാല്‍ നായകനായ തേജ സജ്ജയെ അഭിനന്ദിച്ചും പ്രിയ വാര്യരെ പ്രശംസിച്ചുള്ള കമന്റുകളും ട്രെയ്‌ലറിന് ലഭിക്കുന്നുണ്ട്. ത്രില്ലര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ചിലര്‍ കുറിക്കുന്നുണ്ട്.

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് 2019ല്‍ മെയ് 17ന് ആണ് റിലീസ് ചെയ്തത്. സദാചാര പൊലിസിന് എതിരെയുള്ള മറുപടിയാണ് ഇഷ്‌ക്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനി ജീവനക്കാരനായ സച്ചിദാനന്ദ്, കാമുകി വസുധ എന്നിവര്‍ക്ക് സദാചാര പൊലീസുകാരില്‍ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു