ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു, എനിക്ക് ഷാരൂഖ് ഖാനില്‍ നിന്ന് നന്ദിവാക്കുപോലും ലഭിച്ചില്ല; പരാതിയുമായി ശത്രുഘ്‌നന്‍ സിന്‍ഹ

ലഹരിമരുന്ന് കേസില്‍ കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി നടനും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്ത് വന്നിരിക്കുകയാണ്.

അറസ്റ്റിന് തൊട്ടുപിന്നാലെ പിന്തുണയുമായി രംഗത്ത് വന്നെങ്കിലും ഷാരൂഖ് ഖാന്‍ തന്നോട് ഒരു നന്ദിപോലും പറഞ്ഞില്ലെന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ പരാതി.

നാഷണ്‍ നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം. സൂപ്പര്‍ താരത്തിന്റെ മകനായതുകൊണ്ടാണോ ആര്യന്‍ ഖാനെക്കുറിച്ച് ആശങ്ക തോന്നിയതെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ ഒരു പിതാവെന്ന നിലയില്‍ ഷാരൂഖ് ഖാന്റെ വേദന അറിയാമായിരുന്നു. ആര്യന്‍ കുറ്റക്കാരനാണെങ്കില്‍ കൂടി അയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കുന്നതിന് പകരം ജയിലിലടക്കുകയാണ് ചെയ്തത്. ഒരു കാര്യം കൂടി ഇതോടൊപ്പം പറയുന്നു. ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. എനിക്ക് ഷാരൂഖ് ഖാനില്‍ നിന്ന് ഒരു നന്ദിവാക്കുപോലും കിട്ടിയില്ല ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

Latest Stories

ഒഴുക്കിനൊപ്പം നീന്തുക ആധിപത്യം സ്ഥാപിച്ച് കളിക്കുക, പുതിയ വിജയമന്ത്രം വെളിപ്പെടുത്തി സഞ്ജു സാംസൺ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

എംടി വാസുദേവൻനായരുടെ നില അതീവ ഗുരുതരം; ഹൃദയസ്‌തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി; കാരണം ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരും, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; അശ്ലീല പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി; മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ തൂക്കിയെടുത്ത് അകത്തിട്ട് സിദ്ധരാമയ്യ സര്‍ക്കാര്‍

ഇന്ത്യന്‍ 3 പ്രേക്ഷകര്‍ സ്വീകരിക്കും, തിയേറ്ററില്‍ തന്നെ എത്തും.. രണ്ടാം ഭാഗത്തിന് ലഭിച്ച വിമര്‍ശനം അപ്രതീക്ഷിതം: ശങ്കര്‍

'അത് വിജയ്‌യുടെ തീരുമാനമാണ്.. തൃഷയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ എതിരാളികള്‍'

സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു

അടിക്ക് തിരിച്ചടി, ഹൂതികളെ വിറപ്പിച്ച് ഇസ്രയേല്‍; യെമന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ വ്യോമാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിട്ട് വയനാട് സബ്കളക്ടർ

ഇന്ത്യ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ പോകുന്നു, സാധ്യതകൾ വിശാലമായി എന്ന് ആകാശ് ചോപ്ര; പറഞ്ഞിരിക്കുന്നത് ഇങ്ങനെ