'ഇത് ശരിക്കും അത് തന്നെ'; ഗെയിം ചേഞ്ചർ നിര്‍മ്മാതാക്കക്കളുടെ പരാതി മാർക്കറ്റിങ് തന്ത്രമോ? 

രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമാണ് ‘ഗെയിം ചേഞ്ചര്‍’. ജനുവരി 10നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. 400 കോടി മുതൽ മുടക്കോടെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 186 കോടി രൂപ ഓപ്പണിങ് ദിന കളക്ഷന്‍ നേടിയെന്ന് അവകാശ വാദം ഉന്നയിക്കുമ്പോഴും വലിയ അനക്കമൊന്നും ഉണ്ടാക്കാൻ ചിത്രത്തിന് ആയിട്ടില്ലെന്നതാണ് വസ്തുത.

പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണെങ്കിലും ചിത്രത്തിന്റെ ട്രെയ്‌ലറിന് അടക്കം ട്രോളുകള്‍ വന്നിരുന്നു. തിയറ്ററില്‍ തകര്‍ന്നു പോയ ‘ഇന്ത്യന്‍ 2’ന്റെ സമാനശൈലിയില്‍ തന്നെയാണ് ഗെയിം ചേഞ്ചറിന്റെ മേക്കിങ് എന്നായിരുന്നു പ്രധാന വിമര്‍ശനം. ബ്രഹ്‌മാണ്ഡ കാഴ്ചകള്‍ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പുതുമയില്ലെന്നും വിമര്ശനങ്ങള് ഉയർന്നിരുന്നു.

പിന്നാലെ മറ്റൊരു വിവാദം. ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’ 186 കോടി രൂപ ഓപ്പണിങ് ദിന കളക്ഷന്‍ നേടിയെന്ന അണിയറപ്രവര്‍ത്തകരുടെ വാദം തള്ളി ഫിലിം ട്രേഡ് അനലിസ്റ്റുകള്‍ രംഗത്തെത്തി. രാം ചരണ്‍ നായകനായി എത്തിയ ചിത്രം ആദ്യ ദിനം 100 കോടിക്ക് അടുത്ത് പോലും കളക്ഷന്‍ നേടിയിട്ടില്ല എന്നതാണ് വസ്തുതയെന്നാണ് ഇവർ വിശദീകരിക്കുന്നത്. 186 കോടി നേടിയെന്ന വ്യാജ കണക്കാണ് അണിയറപ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 86 കോടി രൂപ മാത്രമാണ് ചിത്രം നേടിയ കളക്ഷന്‍.

കോടികളുടെ തള്ളുകള്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് തന്നെ വിനയായി തീരും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സിനിമയുടെ പോസിറ്റിവ് റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി കളക്ഷന്‍ ഉയര്‍ത്തി കാട്ടി എന്നാണ് പ്രധാന വിമര്‍ശനം. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിന് ആദ്യദിനം ലഭിച്ച ആഗോള കലക്ഷന്‍ 294 കോടിയായിരുന്നു. ഒരു ഇന്ത്യന്‍ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയായിരുന്നു ഇത്. പുഷ്പ 2വിനൊപ്പം എത്താനുള്ള അണിയറപ്രവര്‍ത്തകരുടെ വാശിയാണ് ഈ കള്ളക്കണക്കുകള്‍ക്ക് കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അതേസമയം, ആദ്യ ദിനം തന്നെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ക്ലീഷേ കഥയാണ് ചിത്രത്തിന്റെത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തമിഴിലും മലയാളത്തിലും സിനിമയ്ക്ക് മോശം പ്രതികരണമാണെങ്കിലും തെലുങ്കില്‍ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം തിയറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കിയെന്ന് കരുതുന്ന 45 പേര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗെയിം ചേഞ്ചര്റിന്റെ നിര്‍മ്മാതാക്കള്‍.

വ്യാജ പതിപ്പ് ചോർത്താതിരിക്കാൻ പണം ആവശ്യപ്പെട്ടതായാണ് നിർമാതാക്കൾ ആരോപിക്കുന്നത്. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് നിർമാതാക്കൾ പരാതി നൽകി. 45 പേർക്കെതിരെയാണ് നിർമാതാക്കൾ പരാതി നൽകിയിരിക്കുന്നത്. ചിത്രം തിയറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയത്. കുറ്റകൃത്യത്തിന് പിന്നില്‍ ഉള്ളവരെന്ന് കരുതുന്ന 45 പേര്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ സൈബര്‍ക്രൈം വിഭാ​ഗത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഈ 45 പേര്‍ ഒരു വലിയ ​ഗൂഢാലോചനയുടെ ഭാ​ഗമായി പ്രവര്‍ത്തിച്ചവരാണോ എന്നാണ് സൈബര്‍ ക്രൈം വിഭാ​ഗത്തിന്‍റെ അന്വേഷണം. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ സോഷ്യല്‍ മീഡിയയിലൂടയും മെസേജിം​ഗ് പ്ലാറ്റ്ഫോമുകളിലൂടെയും വ്യാജ പതിപ്പ് ചോര്‍ത്താതിരിക്കാന്‍ ഇവര്‍ നിര്‍മ്മാതാക്കളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം ചിത്രത്തിന് മോശം പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ നിർമാതാക്കൾ ഉയർത്തുന്ന ഈ ആരോപണത്തിന്റെ ലക്ഷ്യം നെഗറ്റീവ് മാർക്കറ്റിങ് അല്ലെ എന്ന സംശയമാണ് ഉയർത്തുന്നത്. ഇന്നത്തെ കാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സിനിമയെ വീണ്ടും ചർച്ചയിൽ നിലനിർത്താനും അതുവഴി സിനിമക്ക് കൂടുതൽ ആളുകൾ കയറുമെന്നാണ് പ്രൊഡ്യൂസർമാർ വിശ്വസിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉയരുന്ന ഈ ആരോപണവും പരാതിയുമെല്ലാം ചിത്രത്തിന്റെ നെഗറ്റീവ് പബ്ലിസിറ്റിക്കും മാർക്കറ്റിംഗിനുമുള്ള ഒരു തന്ത്രമാണെന്ന ആരോപണമാണ് ഉയരുന്നത്.

400 കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് ഇതുവരെയും 100 കോടി പോലും നേടാനായിട്ടില്ലെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. അതേസമയം രാം ചരണ്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. അഞ്ജലി, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്. ശങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍.

Latest Stories

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനായേക്കും

യുജിസി അതിരുകള്‍ ലംഘിക്കുന്നു; പുതിയ കരട് ചട്ടഭേദഗതി സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍