'ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് പണ്ട് തീരുമാനമെടുത്തിരുന്നു'; ഇപ്പോൾ കാഴ്ചപ്പാടുകൾ മാറി, അതിൽ ദു:ഖമില്ല; തുറന്ന് പറഞ്ഞ് ആരാധ്യ

മലയാളിയും മോഡലുമായ നടിയാണ് ആരാധ്യ ദേവി. രാം ഗോപാൽ വർമ്മയുടെ ഒരൊറ്റ ഫോട്ടോ ഷൂട്ടുകൊണ്ട് തലവര മാറിയ താരം. വൈകാതെ താരത്തെ നായികയാക്കി രാം ​ഗോപാൽ വർമ ഒരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അധികം വൈകിയില്ല സിനിമ പ്രഖ്യാപിച്ചു, ‘സ്ത്രീ’. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.

ശ്രീലക്ഷ്മി എന്ന പേരിലാണ് 22 വയസു വരെ ആരാധ്യ ദേവി അറിയപ്പെട്ടത്. താൻ കേട്ടിട്ട് പോലുമില്ലാതിരുന്ന സംവിധായകൻ റാം ഗോപാൽ വർമ്മ ഈ മലയാളി പെൺകുട്ടിയെ ഒരു ട്വീറ്റിലൂടെ കേരളത്തിൽ നിന്നും കണ്ടെത്തി. ‘സാരി’ എന്ന ചിത്രത്തിൽ നായികയാക്കി. ശ്രീലക്ഷ്‌മി എന്ന ആരാധ്യ യെസ് പറയും മുൻപേ, തൻ്റെ ഓഫീസ് ചുമരിൽ നായികമാർക്കുള്ള സ്ഥാനത്ത് ആരാധ്യയുടെ ചിത്രം അദ്ദേഹം പതിപ്പിച്ചിരുന്നു.

ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ഒരു സ്റ്റോറി ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ച‌പ്പാടുകൾ മാറിയെന്ന് ആരാധ്യ ദേവി പറയുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു കഥാപാത്രത്തിനും താൻ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിൽ പറയുന്നു.

കുറിപ്പിങ്ങനെ…. “ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് ഞാൻ പണ്ട് തീരുമാനമെടുത്തിരുന്നു. 22-ാം വയസ്സിൽ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോർത്ത് ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങൾ മാറും ഒപ്പം ജീവിതാനുഭവങ്ങൾ നമ്മുടെ കാഴ്‌ചപ്പാടുകൾ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ല, കാരണം അത് അന്നത്തെ എൻ്റെ മാനസികനില വച്ചു ഞാൻ പറഞ്ഞതാണ്.

Latest Stories

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; പരാതിക്കാരിയായിരുന്ന യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ, ഭർത്താവിനെതിരെ മൊഴി

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, 'ബേബി' സച്ചിനെ സ്വന്തമാക്കി മുംബൈയും

തൃശ്ശൂരിൽ റോഡിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി കുട്ടികളടക്കം 5 പേർ മരിച്ചു

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്